സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു: ഒരുപാട് സങ്കടപ്പെട്ടപ്പോള്‍ ടീച്ചര്‍ ആശ്വസിപ്പിച്ചെന്ന് ആലിയ ഭട്ട്

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു: ഒരുപാട് സങ്കടപ്പെട്ടപ്പോള്‍ ടീച്ചര്‍ ആശ്വസിപ്പിച്ചെന്ന് ആലിയ ഭട്ട്
തന്റെ സ്‌കൂള്‍ ജീവിതത്തില്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് ബോളിവുഡ് ക്യൂട്ട് സുന്ദരി ആലിയ ഭട്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓട്ട മത്സരത്തില്‍ തോറ്റ് പോയി. അന്ന് തനിക്ക് സങ്കടം അടക്കാനായില്ല. ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ചെന്ന് ആലിയ പറഞ്ഞു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓട്ട മത്സരത്തില്‍ തോറ്റ് പോയി. അന്ന് തനിക്ക് സങ്കടം അടക്കാനായില്ല.

ആ നിമഷത്തില്‍ സ്വാന്തനവുമായി എത്തിയ ടീച്ചറിന്റെ വാക്കുകളാണ് ആലിയക്ക് പ്രചോദനമായത്. വിജയത്തെ ഇത്രകണ്ട് ശ്രേഷ്ഠമെന്ന് കരുതുന്ന നീ വിജയത്തിലെത്താന്‍ പരിശ്രമിക്കുന്നില്ലല്ലോ എന്നായിരുന്നു ടീച്ചര്‍ ആലിയയോട് പറഞ്ഞത്. വിജയം യാന്ത്രികമല്ല അധ്വാനിച്ചാല്‍ മാത്രമേ അത് ഫലപ്രദമാകുകയുള്ളു. അന്നുമുതല്‍ ഇന്നുവരെ മത്സരം എന്തുതന്നെയായാലും അദ്ധ്വാനിച്ച് കാത്തിരിക്കും. വിജയം തന്നെ തേടിയെത്തുമെന്നും താരം പറയുന്നു.


പണയത്തേക്കുറിച്ച് ചോദിച്ചാല്‍ ആലിയ പറയുന്നത് പ്രണയിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നാണ്. വിവാഹത്തേക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ആലിയക്കുണ്ട്. വിവാഹം ഉടനില്ല. 33 വയസിന് ശേഷമേ ഉണ്ടാകു എന്നാണ് ആലിയ പറയുന്നത്. അത് വരെ തനിക്ക് പിടിച്ച് നില്‍ക്കാനുള്ള പഴുതുകള്‍ ഉണ്ട്. ഇപ്പോള്‍ തന്റെ ശ്രദ്ധ പൂര്‍ണമായും സിനിമയിലാണെന്നും ആലിയ ഭട്ട് വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends