ഗുര്‍മീത് സിങ് യുവതികളെ പീഡിപ്പിച്ചത് മോഷപ്രാപ്തി നല്‍കാനെന്ന പേരില്‍, പെണ്‍കു്ടടികളെ ബലാല്‍സംഗം ചെയ്യുന്നത് മാഫി പിതാജി എന്ന് പറഞ്ഞ് കൊണ്ട്

ഗുര്‍മീത് സിങ് യുവതികളെ പീഡിപ്പിച്ചത് മോഷപ്രാപ്തി നല്‍കാനെന്ന പേരില്‍, പെണ്‍കു്ടടികളെ ബലാല്‍സംഗം ചെയ്യുന്നത് മാഫി പിതാജി എന്ന് പറഞ്ഞ് കൊണ്ട്
ആള്‍ ദൈവം ഗുര്‍മീത് സിങ് യുവതികളെ പീഡിപ്പിച്ചിരുന്നത് മോഷ പ്രാപ്തി നല്‍കാനെന്ന വ്യാജേന. മാഫി പിതാജി എന്ന് പറഞ്ഞായിരുന്നു ബലാല്‍സംഗങ്ങള്‍ നടന്നിരുന്നത്.

ഗുരു നിന്നോട് പൊറുത്തു എന്നാണ് മാഫി പിതാജി എന്നാല്‍ അറ്#ത്ഥം. ഇതിലൂടെ ഇവര്‍ക്ക് മോഷ പ്രാപ്തി നല്കുന്നുവെന്നാണ് ഇയാളുെട വ്യാഖ്യാനം. ആയാള്‍ താമസിക്കുന്ന ആശ്രമത്തിന്റെ നിലവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് പ്രവേശനം. ഇവിടുത്തെ കാവല്‍ ജോലിക്കാരും പെണ്‍കുട്ടികളാണ്.

മാഫി പിതാജിയ്ക്ക് ഭാഗ്യം കിട്ടിയോ എന്നാണ് യുവതികളോട് ആശ്രമത്തിലെ അന്തേവാസികള്‍ ചോദിക്കുക. ഗുര്‍മീതിന്റെ കിടക്കയിലേക്ക് ക്ഷണിക്കുന്നത് പോലും പുണ്യമാണെന്ന പ്രചരണമാണ് ഇവിടെ നടക്കുന്നത്.

പുണ്യം കിട്ടുമെന്ന് വിശ്വസിച്ച് ചിലര്‍ ഇയാള്‍ക്കരികിലേക്ക് ചെല്ലാറുമുണ്ട്. തന്റെ കടുത്ത അനുയായികളുടെ ഭാര്യയെയും സഹോദരിമാരെയും മക്കളെയുമാണ് ഇയാള്‍ കൂടുതലും ബലാല്‍സംഗത്തിനിരയാക്കിയിട്ടുളളത്. ഇവരിലേറെ പേരും തങ്ങള്‍ വിശുദ്ധി നേടിയെന്ന് വിശ്വസിക്കുന്നു.

ഒരു പെണ്‍കുട്ടിയെ പരമാവധി രണ്ട് ദിവസമാണ് ഇയാള്‍ നിലവറയില്‍ പാര്‍പ്പിക്കുക. പിന്നീട് അടുത്തയാളെ എത്തിക്കും. കോടതിയ്ക്ക കിട്ടിയ ഒരു ഊമക്കത്താണ് ഇയാളെ കുടുക്കിയത്. അനുയായികളിലൊരാളുടെ സഹോദരിയെ ബലാല്‍സംഗം ചെയ്തതോടെയാണ് കാര്യങ്ങള്‍ തിരിഞ്ഞ് കൊത്താന്‍ തുടങ്ങിയത്. ഇയാള്‍ക്കെതിരെ തിരിഞ്ഞ ആ യുവാവിനെ ഇയാള്‍ വാടകക്കൊലയാളികളെ കൊണ്ട് കൊല്ലിച്ചു. ഇതോടെ സഹോദരന്റെ ഘാതകനെ കുടുക്കണമെന്ന് യുവതിയും ഉറപ്പിച്ചു. തുടര്‍ന്ന് ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇയാളെ കുടുക്കിയത്.
Other News in this category4malayalees Recommends