മികച്ച ഗുണമുളള മക്കളെ ലഭിക്കാന്‍ ഭാര്യമാരെ ഗുര്‍മീതിന് കാഴ്ച വയ്ക്കും, ഇത്തരത്തില്‍ ഇയാള്‍ക്ക് രാജ്യമെമ്പാടുമായി ഉളളത് ആയിരക്കണക്കിന് മക്കള്‍

മികച്ച ഗുണമുളള മക്കളെ ലഭിക്കാന്‍ ഭാര്യമാരെ ഗുര്‍മീതിന് കാഴ്ച വയ്ക്കും, ഇത്തരത്തില്‍ ഇയാള്‍ക്ക് രാജ്യമെമ്പാടുമായി ഉളളത് ആയിരക്കണക്കിന് മക്കള്‍
ദേരാ സച്ചസൗദയുടെ തലവന്‍ ഗുര്‍മീതിന് സ്വന്തം ഇഷ്ടപ്രകാരം ശരീരം സമര്‍പ്പിക്കുന്ന ധാരാളം സ്ത്രീകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. മികച്ച ഗുണമുളള മക്കള്‍ ലഭിക്കാന്‍ വേണ്ടിയാണേ്രത ഇത്.

700 ഏക്കറുളള ആശ്രമത്തിലാണ് ഗുര്‍മീതും ഭാര്യയും മക്കളും കഴിയുന്നത്. ഇവിടെ ആയിരക്കണക്കിന് സ്ത്രീകളും കഴിയുന്നുണ്ട്. ഇവരില്‍ പലരും രാവിലത്തെ പ്രാര്‍ത്ഥനയും പ്രസംഗവും കേട്ട ശേഷം സ്വന്തം വീടുകളിലേക്ക് പോകും. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ ആശ്രമത്തിലുണ്ടെങ്കിലും അവരില്‍ പലരും വന്ധ്യംകരണത്തിന് വിധേയരായവരുമാണ്.

സ്വന്തം ഭാര്യയിലുളള മക്കളെക്കാള്‍ കൂടുതല്‍ മക്കള്‍ അഞ്ച് സംസ്ഥാനങ്ങളിലായി ഇയാള്‍ക്കുണ്ടത്രേ. അതിമാനുഷരായ പുത്രന്‍മാരെ ലഭിക്കാന്‍ ഭാര്യമാരെ കാഴ്ച വയ്ക്കുന്ന ഭര്‍ത്താക്കന്‍മാരും ഉണ്ട് പോലും.

സിര്‍സയിലെ ആസ്ഥാനമന്ദിരത്തില്‍ ഗുര്‍മീതിനെ ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ഭാഗമുണ്ട്. ഇവിടെയാണ് രതിക്രീഡകള്‍ക്കുളള സ്ഥലം. അത്യഢംബരം ഉളള ഇവിടേക്ക് ഭാര്യയ്ക്ക് പോലും പ്രവേശനമില്ല. ഇയാള്‍ക്ക് ആവശ്യമുളള സ്ത്രീകള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം.

നീലച്ചിത്രങ്ങള്‍ കാണാനായി കൂറ്റന്‍ സ്‌ക്രീനും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലൈംഗിക ഉത്തേജന മരുന്നുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പാപങ്ങളെല്ലാം പോകുമെന്ന പ്രചാരണവും ഇയാള്‍ നടത്തിയിരുന്നു. ദേരാ സച്ചാ ആസ്ഥാനത്ത് കായിക സ്റ്റേഡിയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സിനിമാശാലകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Other News in this category4malayalees Recommends