കോട്ടയം മാങ്ങാനത്ത് അഞ്ജാത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ ; മൂന്നു ദിവസത്തെ പഴക്കം

കോട്ടയം മാങ്ങാനത്ത് അഞ്ജാത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ ; മൂന്നു ദിവസത്തെ പഴക്കം

കോട്ടയം മാങ്ങാനത്ത് അഞ്ജാത മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയില്‍.പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൂന്നു ദിവസത്തെ പഴക്കമുള്ള മൃതദേഹം അരയ്ക്ക് മുകളിലേക്കും കീഴ്‌പ്പോട്ടുമായി നുറുക്കിയ നിലയിലാണ്.ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തല കണ്ടെത്താനായിട്ടില്ല.


റോഡിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിനോട് ചേര്‍ന്ന ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കോഴി മാലിന്യമെന്ന് കരുതി നാട്ടുകാര്‍ നോക്കിയപ്പോള്‍ കാലുകള്‍ കണ്ടു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.ഷര്‍ട്ട്,കാവിമുണ്ട് എന്നിവയും കണ്ടെത്തി.ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Other News in this category



4malayalees Recommends