ഗാലറിയില്‍ കുപ്പിയേറും കൂക്കുവിളിയുമായി പ്രശ്‌നം ; ഗ്രൗണ്ടില്‍ കൂളായി കിടന്നുറങ്ങണമെങ്കില്‍ ധോണിയ്ക്ക് മാത്രമേ പറ്റൂ...'കൂള്‍ മാന്‍'

ഗാലറിയില്‍ കുപ്പിയേറും കൂക്കുവിളിയുമായി പ്രശ്‌നം ; ഗ്രൗണ്ടില്‍ കൂളായി കിടന്നുറങ്ങണമെങ്കില്‍ ധോണിയ്ക്ക് മാത്രമേ പറ്റൂ...'കൂള്‍ മാന്‍'
ഇന്ത്യ-ശ്രീലങ്ക മത്സരത്തിന്റെ അവസാനം എട്ട് റണ്‍സില്‍ ഇന്ത്യ വിജയം കൊയ്യാനിരിക്കേ കളി നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലായി.കാണികള്‍ കുപ്പിയെറിയലും ഹോം ഗ്രൗണ്ടില്‍ തോല്‍ക്കാന്‍ പോകുന്നതിന്റെ ആഘാതത്തില്‍ ശ്രീലങ്കന്‍ ടീമംഗങ്ങളുടെ സംഘര്‍ഷവും സംഭവ ബഹുലം .ഇതിനിടെ എല്ലാരേയും ഞെട്ടിച്ച് ധോണി ഗ്രൗണ്ടില്‍ കിടന്നുറങ്ങി.സംഭവത്തില്‍ ധോണിയുടെ ആരാധകന്‍ എഴുതിയ വാക്കിങ്ങനെ' എതിര്‍ ടീമിന്റെ ആരാധകര്‍ സംഘര്‍ഷമുണ്ടാക്കുമ്പോള്‍ ഗ്രൗണ്ടിന്റെ നടുക്ക് കൂളായ് കിടന്നുറങ്ങണമെങ്കില്‍ ആ ആളുടെ പേര് മഹേന്ദ്രസിങ് ധോണി എന്നായിരിക്കണം...കൂളസ്റ്റ് എവര്‍ !!

ഗ്രൗണ്ടില്‍ കമിഴ്ന്ന് കിടന്ന് മയങ്ങിയ ധോണിയുടെ പ്രവൃത്തി ആരാധകരെ മാത്രമല്ല സഹതാരങ്ങളെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ത്യന്‍ നായകനായിരിക്കേ 'ക്യാപ്റ്റന്‍ കൂള്‍' എന്ന വിശേഷണത്തിനുടമായായിരുന്ന ധോണി താന്‍ വെറും കൂളല്ലെന്ന് പറയാതെ പറയുകയായിരുന്നു ഇതിലൂടെ.സഹതാരം രോഹിത് ശര്‍മയും ഡ്രെസിങ് റൂമില്‍ നിന്ന് വെള്ളവുമായെത്തിയ താരവും ലങ്കന്‍ കളിക്കാരും ആരാധകരുടെ പ്രതിഷേധം നോക്കി നില്‍ക്കുകയായിരുന്നു ഈ സമയം. ധോണിയുടെ മയക്കം കണ്ട് കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് ധോണി ഐസ്ലന്‍ഡുകാരനാണെന്ന് തോന്നുന്നുവെന്നായിരുന്നു. ഇത്രയും കൂളായി ഇരിക്കാന്‍ ഐസ്ലന്‍ഡുകാര്‍ക്കേ കഴിയൂ എന്നായിരുന്നു ഗവാസ്‌കറുടെ കമന്റ്.
Other News in this category4malayalees Recommends