അമേരിക്കയുടെ നയതന്ത്രജ്ഞരെ ക്യൂബ സോണിക് ഡിവൈസ് ഉപയോഗിച്ച് രോഗികളാക്കിയെന്ന് ആരോപണം; ഒബാമയുടെ മധ്യസ്ഥതയില്‍ പുഷ്ടിപ്പെട്ട ബന്ധം വഷളാകുന്നു; കമ്മ്യൂണിസ്റ്റ് രാജ്യവും മുതലാളിത്ത രാജ്യവും വീണ്ടും ഇരുധ്രുവങ്ങളിലേക്ക്

അമേരിക്കയുടെ നയതന്ത്രജ്ഞരെ ക്യൂബ സോണിക് ഡിവൈസ് ഉപയോഗിച്ച് രോഗികളാക്കിയെന്ന് ആരോപണം; ഒബാമയുടെ മധ്യസ്ഥതയില്‍ പുഷ്ടിപ്പെട്ട ബന്ധം  വഷളാകുന്നു; കമ്മ്യൂണിസ്റ്റ് രാജ്യവും മുതലാളിത്ത രാജ്യവും വീണ്ടും ഇരുധ്രുവങ്ങളിലേക്ക്
ക്യൂബയിലുള്ള ഹവാനയിലെ അമേരിക്കന്‍ എംബസിയിലെ 19 നയതന്ത്രജ്ഞരെ ക്യൂബ സോണിക് ഡിവൈസ് ഉപയോഗിച്ച് കരുതിക്കൂട്ടി കുതന്ത്രത്തിലൂടെ രോഗികളാക്കിയെന്ന ആരോപണവുമായി യുഎസ് രംഗത്തെത്തി. ഇതോടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ മധ്യസ്ഥതയില്‍ പുഷ്ടപ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരിക്കുകയാണ്. ഏതാണ്ട് 50 വര്‍ഷങ്ങളോളം നീണ്ട ശത്രുത അവസാനപ്പിച്ചായിരുന്നും ഇരു രാജ്യങ്ങളും ഈ അടുത്ത കാലത്ത് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നത്.. എന്നാല്‍ പുതിയ സംഭവത്തോടെ കമ്മ്യൂണിസ്റ്റ് രാജ്യവും മുതലാളിത്ത രാജ്യവും വീണ്ടും ഇരുധ്രുവങ്ങളിലേക്കാണെന്നാണ് സൂചന.

ഹവാനയിലെ തങ്ങളുടെ 19 നയതന്ത്രജ്ഞര്‍ക്കാണ് സോണിക് ഡിവൈസിനാല്‍ രോഗമുണ്ടായിരിക്കുന്നതെന്നാണ് യുഎസ് ക്യൂബയെ കുറ്റപ്പെടുത്തുന്നത്. ഇവര്‍ക്ക് കടുത്ത ബധിരതയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണുണ്ടായിരിക്കുന്നത്. ഇവരെ മനപൂര്‍വം രോഗികളാക്കിയതിലൂടെ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായുള്ള വെറുപ്പ് തീര്‍ക്കുകയാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ ക്യൂബെ ഇതിനെ നിഷേധിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസമാണ് അവസാനമായി മൂന്ന് ഡിപ്ലോമാറ്റുകള്‍ രോഗികളായിത്തീര്‍ന്നിരിക്കുന്നതെന്നാണ് യുഎസ് കുറ്റപ്പെടുത്തുന്നത്. ഹവാനയിലെ എംബസിയില്‍ വച്ചായിരുന്നു കുതന്ത്രത്തിലൂടെ ഈ ആക്രമണം നടത്തിയത്. അതിന് മുമ്പ് 2016നവംബറിലും 2017 ഏപ്രിലിനും ഇടയില്‍ നടത്തിയ നീക്കത്തിലൂടെയായിരുന്നു മറ്റ് 16 പേരെ രോഗികളാക്കിയത്. തല്‍ഫലമായി ചിലര്‍ക്ക് ബധിരത ബാധിച്ചതിന് പുറമെ മറ്റ് ചിലര്‍ക്ക് ബ്രെയിനിനും വൈകല്യങ്ങളുണ്ടായിരിക്കുന്നു. ഈ ഗൂഢാലോചനയെക്കുറിച്ച് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ പ്രശ്‌നത്തെ തുടര്‍ന്ന് തിരിച്ചടിയെന്നോണം അമേരിക്ക രണ്ട് ക്യൂബന്‍ നയതന്ത്രജ്ഞരെ വാഷിംഗ്ടണില്‍ നിന്നും കെട്ട് കെട്ടിച്ചിരുന്നു.

Other News in this category4malayalees Recommends