കുവൈറ്റില്‍ ഇനി മുതല്‍ മുപ്പത് വയസിന് താഴെയുളളവര്‍ക്ക് ജോലിയില്ല, രാജ്യത്തെ ജനസംഖ്യാനുപാതം നിയന്ത്രിക്കാനുളള നടപടികളുടെ ഭാഗമായാണിത്

കുവൈറ്റില്‍ ഇനി മുതല്‍ മുപ്പത് വയസിന് താഴെയുളളവര്‍ക്ക് ജോലിയില്ല, രാജ്യത്തെ ജനസംഖ്യാനുപാതം നിയന്ത്രിക്കാനുളള നടപടികളുടെ ഭാഗമായാണിത്

കുവൈറ്റ്‌സിറ്റി: മുപ്പത് വയസിന് താഴെയുളള വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതായി സൂചന. രാജ്യത്തെ സ്വദേശി വിദേശി അസന്തുലിതത്വം നിയന്ത്രിക്കുന്നതിനുളള നടപടികളുടെ ഭാഗമായാണ് ഇങ്ങനെയൊരു നീക്കമെന്ന് തൊഴില്‍ സാമൂഹ്യകാര്യമന്ത്രി ഹിന്ദു അല്‍ സബീഹ് പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ തന്നെ സ്വദേശികളെക്കാള്‍ വിദേശികളുടെ എണ്ണം വളരെ കൂടുതലാണ്. ഇതില്‍ ഇന്ത്യാക്കാരാണ് ഏറ്റവും കൂടുതല്‍. ഇതില്‍ തന്നെ മലയാളികളാണ് എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മുപ്പത് വയസിന് താഴെയുളളവരെ നിയന്ത്രിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ മന്ത്രിസഭ യോഗം ചേരും. ഇത്തരമൊരു തീരുമാനമുണ്ടായാല്‍ ധാരാളം മലയാളികള്‍ക്ക് തിരിച്ചടിയാകും. കുവൈറ്റില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരെ തിരിച്ച് അയക്കുമോയെന്ന കാര്യം വ്യക്തമല്ല.

Other News in this category4malayalees Recommends