ദുബായില്‍ കഴിഞ്ഞ മാസം ശ്രീലങ്കന്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്, കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി

ദുബായില്‍ കഴിഞ്ഞ മാസം  ശ്രീലങ്കന്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്, കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
ദുബായ്: ഷാര്‍ജയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 29നാണ് ഒരു ശ്രീലങ്കന്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്. പൊലീസ് ഇത് കൂട്ടആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

55കാരനായ ഗൃഹനാഥന്‍ താമസിച്ചിരുന്ന ഫഌറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം മരിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പൂട്ടിയ നിലയിലായിരുന്ന ഫഌറ്റില്‍ 54കാരിയായ ഭാര്യയെയും പത്തൊമ്പതുവയസുളള മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് അറുത്ത നിലയിലായിരുന്നു.

ഭാര്യയുടെ സഹോദരിയുടെയും മകളുടെയും ഞരമ്പുകള്‍ മുറിച്ചിരുന്നെങ്കിലും ഇവരെ രക്ഷപ്പെടുത്താനായി. റാസല്‍ ഖൈമയിലെ ഒബൈയ്ദല്ല ആശുപത്രിയില്‍ ഇരുവരും സുഖം പ്രാപിച്ച് വരുന്നു. ഇവരുടെ മാനസിക നില പരിശോധിക്കാനായി ഇവരെ മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.

ആദ്യം മകനാണ് മരിച്ചതെന്നാണ് കണ്ടെത്തിയിട്ടുളളത്. പിന്നീട് മൂന്ന് സ്ത്രീകളും മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിന് ശേഷമാണ് പിതാവ് ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.

അടുത്തിടെയായി ഈ കുടുംബം കനത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ മരിച്ച സ്ത്രീ വീട്ടുടമയുടെ അടുക്കലെത്തി വാടക കുറച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണപ്പണിക്കാരനായ ഭര്‍ത്താവിന് മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
Other News in this category4malayalees Recommends