ട്രംപിന് ചുംബിക്കാനായി മെലാനിയ സ്റ്റേജില്‍ വച്ച് കവിള്‍ നീട്ടി; ഒരു ഷെയ്ക്ക് ഹാന്‍ഡില്‍ കാര്യങ്ങളൊതുക്കി യുഎസ് പ്രസിഡന്റ് ഭാര്യയെ ഒതുക്കിയിരുത്തി; സൈനികരുടെ മുന്നില്‍ വച്ച് ഭര്‍ത്താവിന്റെ സ്‌നേഹപ്രകടനം കൊതിച്ച മെലാനിയ നിരാശയായി

ട്രംപിന് ചുംബിക്കാനായി മെലാനിയ സ്റ്റേജില്‍ വച്ച് കവിള്‍ നീട്ടി;  ഒരു ഷെയ്ക്ക് ഹാന്‍ഡില്‍ കാര്യങ്ങളൊതുക്കി യുഎസ് പ്രസിഡന്റ് ഭാര്യയെ ഒതുക്കിയിരുത്തി; സൈനികരുടെ മുന്നില്‍ വച്ച് ഭര്‍ത്താവിന്റെ സ്‌നേഹപ്രകടനം കൊതിച്ച മെലാനിയ നിരാശയായി
തന്റെ ഭര്‍ത്താവ് അമേരിക്കന്‍ പ്രസിഡന്റായിട്ടും പ്രതീക്ഷിച്ചത് പോലെ ഗുണമൊന്നുമില്ലാത്ത ഫസ്റ്റ് ലേഡിിയാണ് മെലാനിയ ട്രംപ്. ഇതിന് മുമ്പ് നിരവധി തവണ ട്രംപ് മെലാനിയയെ വേണ്ട വിധത്തില്‍ പരിഗണിക്കാത്ത അവസരങ്ങളുണ്ടായിട്ടുണ്ട്. ഒരു വേള ചില അവസരങ്ങളില്‍ മകള്‍ ഇവാന്‍കയ്ക്ക് മെലാനിയയേക്കാള്‍ പരിഗണന ട്രംപ് ഏകിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച മേരിലാന്‍ഡിലെ യൂത്ത് സെന്ററില്‍ വച്ച് നടന്ന യുഎസ് എയര്‍ഫോഴ്സ് ഇവന്റില്‍ വച്ചും ട്രംപ് മെലാനിയയുടെ സ്‌നേഹം വേണ്ട വിധം പരിഗണിച്ചില്ലെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.

ഇവിടെ നടന്ന പരിപാടിയുടെ സ്റ്റേജില്‍ വച്ച് മെലാനിയ ട്രംപിന് ചുംബിക്കാനായി തന്റെ കവിള്‍ നീട്ടിയെങ്കിലും ട്രംപ് അത് അവഗണിച്ച് വെറും ഷെയ്ക്ക് ഹാന്‍ഡ് മാത്രം നല്‍കി ഭാര്യയെ ഒതുക്കിയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈനികരുടെ മുന്നില്‍ വച്ച് ഭര്‍ത്താവിന്റെ സ്‌നേഹപ്രകടനം കൊതിച്ച മെലാനിയ നിരാശയായെന്ന് വ്യക്തമാക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ആദ്യം വേദിയില്‍ കയറി പ്രസംഗിച്ച മെലാനിയ പിന്നീട് ട്രംപിനെ ക്ഷണിച്ച് വരുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് ചുംബിക്കാനായി കവിള്‍ നീട്ടിക്കൊടുത്ത് ഇളിഭ്യയായിത്തീര്‍ന്നിരിക്കുന്നത്.

മെലാനിയയുടെ ക്ഷണത്തെ തുടര്‍ന്ന് സ്‌റ്റേജിലേക്ക് കയറിയ ട്രംപിന് കെട്ടയോളെ എത്രയും വേഗം ഒഴിവാക്കാനുള്ള തിടുക്കമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. തട്ടില്‍ കയറി ട്രംപ് ഭാര്യയോട് താങ്ക്‌സ് പറഞ്ഞെങ്കിലും അടുത്ത നിമിഷം എവിടെയെങ്കിലും പോലി ഇരിക്കാന്‍ നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജോയിന്റ് ബേസ് ആന്‍ഡ്രൂസിലാണ് സംഭവം വിചിത്രമായ സീനുകള്‍ അരങ്ങേറിയിരിക്കുന്നത്. ആദ്യം വേദിയിലെത്തിയ പ്രഥമ വനിത യുഎസ് പട്ടാളക്കാരുടെ ധൈര്യം, ദയാവായ്പ് എന്നിവയെ പുകഴ്ത്തിയായിരുന്നു തന്റെ പ്രസംഗം തുടങ്ങിയത്.

രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇവിടുത്തെ സേനയിലുള്ള വിശ്വാസം മെലാനിയ എടുത്ത് പരാമര്‍ശിക്കാനും മറന്നില്ല. ഇര്‍മ, ഹാര്‍വി എന്നീ കൊടുങ്കാറ്റില്‍ യുഎസ് ആടിയുലഞ്ഞപ്പോള്‍ സ്വന്തം ജീവന്‍ പണയം വച്ചും സൈനികര്‍ ചെയ്ത സേവനത്തെ പ്രഥമ വനിത വാനോളം പുകഴ്ത്തുകയും ചെയ്തു. എന്തൊക്കെയായാലും ഭര്‍ത്താവിന്റെ അവഗണന പരസ്യമായി ഒരിക്കല്‍ കൂടി നേരിടേണ്ടി വന്നതോടെ മെലാനിയയുടെ മുഖം വാടിയ പൂവ് പോലെയായിരുന്നുവെന്നാണ് പാപ്പരാസികള്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതിയിരിക്കുന്നത്.


Other News in this category4malayalees Recommends