മയക്കുമരുന്നു ചേര്‍ത്ത പാനീയം നല്‍കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുത്തു ; പ്രതി പിടിയില്‍

മയക്കുമരുന്നു ചേര്‍ത്ത പാനീയം നല്‍കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുത്തു ; പ്രതി പിടിയില്‍
മയക്കുമരുന്നു നല്‍കി മയക്കി കിടത്തിയ ശേഷം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയിലായി.മയക്കുമരുന്ന് കലര്‍ത്തിയ ശീതല പാനീയം നല്‍കിയാണ് 26 കാരിയെ യുവാവ് ബലാത്സംഗം ചെയ്തത്.മുംബൈയിലാണ് സംഭവം നടന്നത് .

യുവതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറായ സല്‍ത്താജെന്ന യുവാവാണ് പ്രതി.ഇയാള്‍ പോലീസ് പിടിയിലായി.ഓട്ടോ കേടായെന്നും നന്നാക്കാന്‍ പണം നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതിയെ പ്രതി വിളിച്ചുവരുത്തി.പിന്നാലെ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലക്കി നല്‍കി ബലാത്സഗം ചെയ്തു.ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

ബ്ലാക്ക് മെയില്‍ ചെയ്ത് യുവതിയോട് വീണ്ടും സഹകരിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.ഇല്ലെങ്കില്‍ ഭര്‍ത്താവിന് ദൃശ്യങ്ങള്‍ അയച്ചുനല്‍കുമെന്നും ഭീഷണി ഉയര്‍ത്തി.മയക്കുമരുന്നു നല്‍കിയതിനാല്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാതിരുന്ന യുവതി ഭീഷണിയ്ക്കും നിന്നുകൊടുത്തില്ല.ഒടുവില്‍ യുവാവ് വീഡിയോ ഭര്‍ത്താവിന് അയച്ചുകൊടുത്തതോടെ പരാതിയുമായി യുവതിയും ഭര്‍ത്താവും പോലീസിനെ സമീപിച്ചത്.ഇതോടെ പ്രതി പിടിയിലാകുകയായിരുന്നു.
Other News in this category4malayalees Recommends