സ്ത്രീധന പീഡന കേസില്‍ കുടുക്കി രണ്ടുഭര്‍ത്താക്കന്മാരില്‍ നിന്ന് പണം തട്ടി ; മൂന്നാംഭര്‍ത്താവിനെതിരെ കേസ് കൊടുത്ത ഡോക്ടറിന് പണി കിട്ടി

സ്ത്രീധന പീഡന കേസില്‍ കുടുക്കി രണ്ടുഭര്‍ത്താക്കന്മാരില്‍ നിന്ന് പണം തട്ടി ; മൂന്നാംഭര്‍ത്താവിനെതിരെ കേസ് കൊടുത്ത ഡോക്ടറിന് പണി കിട്ടി
മൂന്നാം ഭര്‍ത്താവിനെതിരെ സ്ത്രീധന കേസ് കൊടുത്ത 37 കാരിയായ ഹോമിയോ ഡോക്ടര്‍ തട്ടിപ്പു കേസില്‍ കുടുങ്ങി.ഹൈദരാബാദിലാണ് സംഭവം.സരിത എന്ന ഡോക്ടറാണ് ഭര്‍ത്താവിനെതിരെ കേസ് നല്‍കി കുടുങ്ങിയത്.ഇവര്‍ രണ്ടു തവണ വിവാഹിതയായിരുന്നുവെന്ന് മൂന്നാം ഭര്‍ത്താവിനോട് പറഞ്ഞിരുന്നില്ല.സംഭവത്തില്‍ വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.

2015ലാണ് പ്രകാശെന്നയാളെ ഇവര്‍ വിവാഹം ചെയ്തത്.പ്രകാശും അമ്മയും സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുന്നുവെന്ന് സരിത പരാതി നല്‍കി.ഇതോടെ പ്രകാശ് അറസ്റ്റിലുമായി.ജാമ്യം ലഭിച്ചതോടെ ഇയാള്‍ ഭാര്യയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു.രണ്ടു തവണ വിവാഹിതയായെന്നും ഇവര്‍ക്കെതിരെ സ്ത്രീധന പീഡന പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും മനസിലാക്കി.ഈ തെളിവുകള്‍ പ്രകാശ് ശേഖരിച്ച ശേഷം സരിതയ്‌ക്കെതിരെ പരാതി നല്‍കി.സരിത വിവാഹിതയായിരുന്നുവെന്ന് തന്നോടും കുടുംബത്തോടും പറഞ്ഞിരുന്നില്ലെന്നും മെഡിക്കല്‍ പ്രാക്ടീസ് ചെയ്യുന്ന ഇവര്‍ക്ക് ക്വാളിഫിക്കേഷനുണ്ടോ എന്ന് സംശയമാണെന്നും പരാതിയില്‍ പറയുന്നു.മുന്‍ ഭര്‍ത്താക്കാന്മാരെ കേസ് കൊടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു.ആദ്യ ഭര്‍ത്താവില്‍ നിന്ന് ആറു ലക്ഷവും 80 പവനും വാങ്ങി.രണ്ടാം ഭര്‍ത്താവില്‍ നിന്ന് 9 ലക്ഷവും തട്ടി കേസ് പുറത്ത് ഒത്തുതീര്‍പ്പാക്കി.സരിതയുടെ ഈ ചരിത്രം കോടതിയില്‍ കാണിച്ച് തന്നെയും ചതിപ്പിച്ചതാണെന്ന് പ്രകാശ് ചൂണ്ടിക്കാണിക്കുകയായിരുന്നു.

Other News in this category4malayalees Recommends