അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അപകടത്തില്‍ മരിച്ചു, ഡ്രൈവര്‍ പിടിയില്‍,

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അപകടത്തില്‍ മരിച്ചു, ഡ്രൈവര്‍ പിടിയില്‍,
വാഷിങ്ടണ്‍: അമേരിക്കയിലെ മിനിസോട്ടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മിനിസോട്ട സെന്റ് പോളിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് വിദ്യാര്‍ത്ഥിനി റിയ പട്ടേല്‍(20) ആണ് മരിച്ചത്.

സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന റിയയുടെ കാറില്‍ യുവാവും യുവതിയും സഞ്ചരിച്ച കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം കാറില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ പൊലീസ് പിന്നീട് പിടികൂടി. അറസ്റ്റ് ചെയ്ത ഇയാളെ മിനിസോട്ട ജയിലിലേക്ക് മാറ്റി. ജാമ്യം നിഷേധിച്ചു. ഇയാളും റിയയും ഫേസ്ബുക്ക് സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്നു.

ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സെന്റ് തോമസ് യൂണിവേഴ്‌സിറ്റി ബിസിനസ് മേജര്‍ വിദ്യാര്‍ത്ഥിയായിരുന്നു റിയ. ഭരത് -ദേവയാനി ദമ്പതിമാരുടെ മകളാണ്. ഗ്രേറ്റര്‍ മിനിയാ പൊലീസ് ബിസി കോഫി ബ്രാന്‍ഡ് അംബാസഡറായിരുന്നു.
Other News in this category4malayalees Recommends