കുലസ്ത്രീ ചമഞ്ഞ മഞ്ജുവിനൊപ്പമല്ല താനെന്ന് രശ്മി ആര്‍ നായര്‍: അവള്‍ക്കൊപ്പം ആണ് നില്‍ക്കുന്നത് രശ്മി

കുലസ്ത്രീ ചമഞ്ഞ മഞ്ജുവിനൊപ്പമല്ല താനെന്ന് രശ്മി ആര്‍ നായര്‍: അവള്‍ക്കൊപ്പം ആണ് നില്‍ക്കുന്നത് രശ്മി

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കി രശ്മി നായര്‍. കുലസ്ത്രീ ചമഞ്ഞ മഞ്ജുവിനൊപ്പമല്ല താനെന്ന് രശ്മി ആര്‍ നായര്‍ വ്യക്തമാക്കി. അതേസമയം, ദിലീപിന്റെ പുതിയ ചിത്രം രാമലീല കാണാനും താല്‍പര്യമില്ലെന്ന് രശ്മി പറയുന്നു. ഇനി ആക്രമിക്കപ്പെട്ട നടി തന്നെ വന്ന് പറഞ്ഞാലും ദിലീപിന്റെ രാമലീല കാണില്ലെന്ന് രശ്മി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനോരമ ന്യൂസ് മേക്കറിന്റെ ഹോട്ട് സീറ്റില്‍ അമര്‍ന്നിരുന്നു അയ്യേ ഞാന്‍ ഫെമിനിസ്റ്റ് അല്ല എന്ന് 'കുലസ്ത്രീ' ചമഞ്ഞ മഞ്ജു അല്ല ഡെറ്റോള്‍ സോപ്പിട്ട് കുളിച്ചു വന്നു നിന്നു കടിച്ച പട്ടിയുടെ മുഖത്തിട്ടാട്ടി സകല പുരുഷാധിപത്യ ബോധത്തെയും വിറളി പിടിപ്പിക്കുന്ന അവളാണ് എന്റെ ഹീറോയിന്‍,അവള്‍ക്കൊപ്പം ആണ് നില്‍ക്കുന്നത്. അവള്‍ക്കൊപ്പം മാത്രം ആണ് നില്‍ക്കേണ്ടത്. ഇനി അവള്‍ തന്നെ വന്നു പറഞ്ഞാലും ആ സിനിമ സ്ത്രീയുടെ ആത്മാഭിമാനത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണ്.Other News in this category4malayalees Recommends