പര്‍ദ്ദയണിഞ്ഞ് കടയിലെത്തി പണവും വസ്ത്രങ്ങളുമായി മുങ്ങുന്ന യുവതി: കോഴിക്കോട്ടെ തട്ടിപ്പുകാരിയുടെ കഥ വിചിത്രം

പര്‍ദ്ദയണിഞ്ഞ് കടയിലെത്തി പണവും വസ്ത്രങ്ങളുമായി മുങ്ങുന്ന യുവതി: കോഴിക്കോട്ടെ തട്ടിപ്പുകാരിയുടെ കഥ വിചിത്രം
കോഴിക്കോട്: വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണവും വസ്ത്രങ്ങളുമായി മുങ്ങുന്ന തട്ടിപ്പുകാരിയെ തേടി പോലീസ്. പര്‍ദ്ദയണിഞ്ഞ് കടയിലെത്തുന്ന യുവതി വിലകൂടിയ സാരിയായി മുങ്ങും. രണ്ട് ടൗണുകളിലെയും അഞ്ചോളം വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് യുവതി തട്ടിപ്പ് നടത്തിയത്.

പര്‍ദ്ദയണിഞ്ഞ് രണ്ട് കുട്ടികളുമായി കടകളിലെത്തുന്ന യുവതി, ജീവനക്കാരെയും മറ്റുള്ളവരെയും കബളിപ്പിച്ചാണ് പണവും വസ്ത്രങ്ങളും മോഷ്ടിക്കുന്നത്.

പതിനായിരം രൂപയോളം വിലവരുന്ന വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം പണമെടുക്കാന്‍ മറന്നെന്നും, പണം പിന്നീട് നല്‍കാമെന്നും പറഞ്ഞാണ് യുവതി കടകളില്‍ നിന്നും മുങ്ങുന്നത്. കല്ലാച്ചിയിലെ കടയില്‍ നിന്ന് നാലായിരം രൂപയുടെ വസ്ത്രങ്ങളാണ് യുവതി മോഷ്ടിച്ചത്.Other News in this category4malayalees Recommends