കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകള്‍ വികലാംഗയായ അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊന്നു ; അപകട മരണമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു

കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകള്‍ വികലാംഗയായ അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊന്നു ; അപകട മരണമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു
കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകള്‍ വികലാംഗയായ അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊന്നു.കിഴക്കന്‍ ഡല്‍ഹിയിലെ മന്ദവാലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.62 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.മരുമകള്‍ വിറകു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.മരുമകളായ കാഞ്ചന്‍ കപൂറിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.

അമ്മായി അമ്മയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ മരുമകള്‍ ശ്രമിച്ചു.ഇതിനായി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ കാലിന് മാത്രമാണ് തീ പിടിച്ചത്.മകന്‍ സുമിത് ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ മരുമകള്‍ കുറ്റം സമ്മതിച്ചു.

അമ്മായിഅമ്മയും മരുമകളും കലഹം പതിവായിരുന്നു.ഇരുനില വീടിന്റെ ഒന്നാം നിലയില്‍ ഭര്‍ത്താവും കുട്ടികളും കാഞ്ചനും താമസിച്ചിരുന്നത്.താഴത്തെ നിലയില്‍ അമ്മായിഅമ്മയായ സ്വര്‍ണ്ണയും.

Other News in this category



4malayalees Recommends