ഓസ്‌ട്രേലിയയെ യുഎസ്എ മറന്നോ....?? കാന്‍ബറയിലെ യുഎസ് എംബസിയിലെ ഒഴിഞ്ഞ കസേര ചൂണ്ടി ഓസ്‌ട്രേലിയക്കാര്‍ ചോദ്യമെറിയുന്നു; കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ യുഎസ് അംബാസിഡറില്ല; ആരെ, എപ്പോള്‍ നിയമിക്കുമെന്ന് ട്രംപ് ഭരണകൂടത്തിന് മിണ്ടാട്ടമില്ല

ഓസ്‌ട്രേലിയയെ യുഎസ്എ മറന്നോ....?? കാന്‍ബറയിലെ യുഎസ് എംബസിയിലെ  ഒഴിഞ്ഞ കസേര ചൂണ്ടി ഓസ്‌ട്രേലിയക്കാര്‍ ചോദ്യമെറിയുന്നു; കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ യുഎസ് അംബാസിഡറില്ല; ആരെ, എപ്പോള്‍ നിയമിക്കുമെന്ന് ട്രംപ് ഭരണകൂടത്തിന് മിണ്ടാട്ടമില്ല
യുഎസ്എ ഓസ്‌ട്രേലിയയെ മറന്നോ...? കാന്‍ബറയിലെ യുഎസ് എംബസിയിലെ അംബാസിഡറുടെ ഒഴിഞ്ഞ കസേര നോക്കിയാണ് നിരവധി ഓസ്‌ട്രേലിയക്കാര്‍ ഈ ചോദ്യം ചോദിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ യുഎശ് അംബാസിഡറില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിരവധി പേര്‍ അതിശയം കൊള്ളുന്നുമുണ്ട്. ഇത് സാധാരണമായ സംഭവമല്ലെന്നാണ് യുഎസിലെ മുന്‍ ഓസ്‌ട്രേലിയന്‍ അംബാസിഡറായ കിം ബീസ്ലെ പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ഒരു എംബസിയില്‍ മാസങ്ങളോളം അംബാസിഡറില്ലാതിരിക്കകുന്നത് അസാധാരണമാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. എന്നാല്‍ യുഎസ് മിലിട്ടറിയിലെ മുതിര്‍ന്ന കമാന്‍ഡര്‍ പസിഫിക്ക് അഡ്മിറലായ ഹാരി ഹാരിസ് ഓസ്‌ട്രേലിയയിലെ യുഎസ് അംബാസിഡറായി ഉടന്‍ ചുമതലയേറ്റെടുക്കുമെന്ന സൂചന ഉയരുന്നുണ്ട്. ഇദ്ദേഹം സൈന്യത്തില്‍ നിന്നും ഈ വര്‍ഷം അവസാനം പെന്‍ഷനാകുന്നതോടെ അംബാസിഡര്‍ പദവി അനായാസം ഏറ്റെടുക്കാമെന്നാണ് സൂചന.

എന്നാല്‍ അദ്ദേഹത്തിന് പകരം നിയമിക്കാനിരുന്ന അഡ്മിറല്‍ സ്‌കോട്ട് സ്വിഫ്റ്റ് ഈ ആഴ്ച അപ്രതീക്ഷിതമായി റിട്ടയര്‍ ചെയ്യുന്നതിനാല്‍ ഹാരിസിന് എംബസിയുടെ ചുമതല ഏറ്റെടുക്കാനാവുമോയെന്ന കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നുമുണ്ട്. അതിനാല്‍ ഹാരിസിന് പ്രതീക്ഷിച്ചതിനേക്കാള്‍ സമയം പസിഫിക്ക് അഡ്മിറലായി തുടരേണ്ടിയും വന്നേക്കാം. അതിനാല്‍ കാന്‍ബറയിലെ യുഎസ് എംബസിയിലെ അംബാസിഡര്‍ കസാര ഇനിയും ഒഴിഞ്ഞ് കിടക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ബീസ്ലെ പറയുന്നു. ഇവിടുത്തെ അംബാസിഡറായി ആരെയാണ് നിയമിക്കാനുദ്ദേശിക്കുന്നതെന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്നും യാതൊരു സൂചനയും ഇതു വരെ ലഭിച്ചിട്ടില്ലെന്നതാണ് അതിശയകരമായ കാര്യം.

Other News in this category4malayalees Recommends