എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സിന് ചിക്കാഗോ രൂപതാ മേലധ്യക്ഷന്മാരുടെ സാന്നിധ്യവും അനുഗ്രഹാശിസുകളും

എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സിന് ചിക്കാഗോ രൂപതാ മേലധ്യക്ഷന്മാരുടെ സാന്നിധ്യവും അനുഗ്രഹാശിസുകളും

ചിക്കാഗോ: ഒക്‌ടോബര്‍ 28ന് നടക്കുന്ന എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സില്‍ ചിക്കാഗോ രൂപതയുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്നതാണ്.മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും കോണ്‍ഫറന്‍സിന്റെ തുടക്കമായ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നത്. അവരോടൊപ്പം തന്നെ താമരശേരി രൂപതയുടെ മേലക്ഷ്യനായ മാര്‍ റെമിജിയൂസ് ഇഞ്ചനാനി പിതാവിന്റെ സാന്നിധ്യവും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ എ.കെ.സി.സി ഡയറക്ടറായ ഇഞ്ചനാനി പിതാവിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനയും കോണ്‍ഫറന്‍സിന് അനുഗ്രഹദായകമായിരിക്കും.


വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം പിതാക്കന്മാര്‍ നിര്‍വഹിക്കുന്നതും തുടര്‍ന്നുള്ള സെമിനാറുകളിലും ചര്‍ച്ചകളിലും പിതാക്കന്മാര്‍ സഹകരിക്കുന്നതുമാണ്. രൂപതാ മേലധ്യക്ഷന്മാരുടെ സഹകരണത്തിലും പ്രാര്‍ത്ഥനയിലും അനുഗ്രഹാശിസിലും നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് സജ്ജീകരണങ്ങള്‍ പുരോഗമിച്ചുവരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. എസ്.എം.സി.സിക്കുവേണ്ടി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.


Other News in this category4malayalees Recommends