ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ദിവസങ്ങള്‍ക്ക് ശേഷം പുഞ്ചിരിച്ചു: ദിലീപിന്റെ ദോഷകാലം തീര്‍ന്നുവെന്നു കുടുംബം

ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ദിവസങ്ങള്‍ക്ക് ശേഷം പുഞ്ചിരിച്ചു: ദിലീപിന്റെ ദോഷകാലം തീര്‍ന്നുവെന്നു കുടുംബം
കൊച്ചി: ആലുവയിലെ ദിലീപിന്റെ വീടും ആഹ്ലാദത്തിലാണ്. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പുഞ്ചിരിച്ചത് ഇന്നാണെന്നാണ് കുടുംബാംഗം ഒരു മാധ്യമത്തോട് പറഞ്ഞു. ദിലീപിന്റെ ദോഷകാലം തീര്‍ന്നുവെന്ന വിലയിരുത്തലാണ് കുടുംബത്തിനുള്ളത്. കാവ്യയും മകള്‍ മീനാക്ഷിയും ദിലീപിന്റെ അമ്മയും ദിലീപ് എത്തുന്നതും കാത്തിരിപ്പാണ്.

ജയിലില്‍ നിന്ന് ദിലീപ് നേരെ വീട്ടലേക്ക് പോകുമെന്നാണ് സൂചന. ജയിലില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് ദിലീപിന്റെ വീടുള്ളത്. രാമലീലയുടെ പ്രദര്‍ശനം ദിലീപ് കുടുംബത്തോടെ കാണാനെത്തുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

ഇത് സത്യത്തിന്റെ വിധിയാണെന്ന് ജയില്‍ പരിസരത്ത് തടിച്ചുകൂടിയ ആരാധകര്‍ പറഞ്ഞു. പൂവും ലെഡുവും ഒക്കെയായി ദിലീപ് ഇറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ജയില്‍ പരിസരത്ത് ആരാധര്‍ തടിച്ചുകൂടിയിരിക്കുകയാണ്.

Other News in this category4malayalees Recommends