യുവാവിനെ ആക്രമിച്ച പെരുമ്പാമ്പിനെ ഗ്രാമവാസികള്‍ കൊന്നുതിന്നു ; പിടികൂടിയത് ലോകത്ത് കണ്ടെത്തിയതില്‍ വച്ചേറ്റവും വലിയ പെരുമ്പാമ്പിനെ

യുവാവിനെ ആക്രമിച്ച പെരുമ്പാമ്പിനെ ഗ്രാമവാസികള്‍ കൊന്നുതിന്നു ; പിടികൂടിയത് ലോകത്ത് കണ്ടെത്തിയതില്‍ വച്ചേറ്റവും വലിയ പെരുമ്പാമ്പിനെ
ലോകത്തില്‍ കണ്ടെത്തിയതിലും വച്ച് ഏറ്റവും വലിപ്പം കൂടിയ പെരുമ്പാമ്പിനെ പിടികൂടിയ ഗ്രാമ വാസികള്‍ അതിനെ തിന്നു.കഴിഞ്ഞാഴ്ച ഇന്തോനേഷ്യയിലെ സുമാത്രയ്ക്ക് അടുത്തുള്ള എണ്ണപ്പന തോട്ടത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.തോട്ടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ റോബര്‍ട്ട് നാബാനാണ് തോട്ടം നിരീക്ഷണ ജോലിക്കിടെ പാമ്പിനെ കണ്ടത്.പാമ്പിന് 7.8 മീറ്റര്‍ നീളമുണ്ടായിരുന്നു.പാമ്പിന്റെ ഇറച്ചി കഴിക്കാനുള്ള മോഹത്തില്‍ പാമ്പിനെ പിടികൂടാന്‍ ഇയാള്‍ നോക്കി.പാമ്പ് നടത്തിയ പ്രത്യാക്രമണത്തില്‍ റോബര്‍ട്ടിന് ഗുരുതര പരിക്കേറ്റു.ഓടിക്കൂടിയ നാട്ടുകാര്‍ മരക്കുറ്റിയും മറ്റുമെടുത്ത് മര്‍ദ്ദിച്ച് പാമ്പിനെ കൊന്നു.

എല്ലാവര്‍ക്കും കാണാനായി ഗ്രാമത്തില്‍ ഇതിനെ പ്രദര്‍ശനത്തിന് തൂക്കിയിട്ടു.20 അടി വരെയുള്ള പാമ്പിനെ സാധാരണയായി കാണാറുണ്ടെങ്കിലും 26 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത് കൗതുകമായി.ഗ്രാമ മദ്ധ്യേ പ്രദര്‍ശിപ്പിച്ച ശേഷം ഗ്രാമ വാസികള്‍ ഇറച്ചിക്കായി കഷ്ണങ്ങളാക്കി പാമ്പിനെ പങ്കിട്ടു.യുവാവിന്റെ ജീവന്‍ രക്ഷിക്കാനാണ് ഇവിടുള്‌ളവര്‍ പാമ്പിനെ കൊന്നതെന്ന് പോലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends