ആ കൊടും തണുപ്പില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന് രക്ഷകനായി ഈ പൂച്ച

ആ കൊടും തണുപ്പില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന് രക്ഷകനായി ഈ പൂച്ച
സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ പോയപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ഈ പൂച്ച.മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന വാര്‍ത്തകള്‍ വളരെ കൗതുകമാണ് .റഷ്യയില്‍ നിന്ന് ഇത്തരത്തിലൊരു വാര്‍ത്ത വന്നിരിക്കുകയാണ് .റഷ്യയിലെ കൊടും തണുപ്പില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ച് പോയ അനാഥ കുഞ്ഞിനെ മാര്‍ഷ എന്ന പൂച്ച മരത്തില്‍ നിന്ന് രക്ഷിച്ചു.

കുഞ്ഞിന് കാവലിരുന്ന് മഞ്ഞുതുള്ളികള്‍ നക്കി തുടച്ചു ചൂടുപകര്‍ന്നു.മനുഷ്യരില്‍ പോലും കാണാത്ത സ്‌നേഹത്തോടെ മണിക്കൂറുകളോളം കാവലിരുന്നു.പൂച്ചയുടെ അസാധാരണ കരച്ചില്‍ കേട്ടെന്ന് സമീപ വാസികള്‍ പറഞ്ഞു.ഇവര്‍ നോക്കിയപ്പോഴാണ് പൂച്ചയേയും പിഞ്ചു കുഞ്ഞിനേയും കണ്ടത് .ഉടന്‍ പോലീസിനെ വിവരമറിയിച്ചു കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.കുഞ്ഞിപ്പോള്‍ ആരോഗ്യവാനായിരിക്കുന്നു.കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ് .ഇപ്പോള്‍ താരമാണ് ഈ പൂച്ച.

Other News in this category4malayalees Recommends