ബെല്‍വുഡ് മേയര്‍ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു

ബെല്‍വുഡ് മേയര്‍ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു
ഷിക്കാഗോ: ബെല്‍വുഡ് വില്ലേജ് മേയര്‍ മിസ്റ്റര്‍ ഹാര്‍വി നവംബര്‍ 19നു രാവിലെ 11.30ന് ബെല്‍വുഡ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു. മേയറേയും സംഘത്തേയും, ട്രസ്റ്റി പി.സി വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ഏബ്രഹാം വര്‍ക്കി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്നു നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും. വിവിധ ആത്മീയ സംഘടനാ പ്രതിനിധികള്‍ പ്രസംഗിക്കും. അതിനുശേഷം അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ ലഞ്ച് സത്കാരവും ഉണ്ടായിരിക്കും. സെക്രട്ടറി തോമസ് സ്‌കറിയ കൃതജ്ഞത അര്‍പ്പിക്കും.


ബെല്‍വുഡ് കത്തീഡ്രലിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികാരി ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പി.സി. വര്‍ഗീസ്, ഏബ്രഹാം വര്‍ക്കി, ഡോ. എലിസബത്ത് ഈപ്പന്‍ തുടങ്ങിയവര്‍ ബെല്‍വുഡ് തുര്‍ഗുഡ് മാര്‍ഷല്‍ എലിമെന്ററി സ്‌കൂള്‍ സന്ദര്‍ശിച്ച് സംഭാവനകള്‍ കൈമാറി. അസംബ്ലി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ മേയര്‍ ഹാര്‍വെ, സൂപ്രണ്ട് മി. ഹോള്‍ഡര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ദാനിയേല്‍ ജോര്‍ജ്, ഡോ. എലിസബത്ത് ഈപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബെല്‍വുഡ് വില്ലേജ് നല്‍കിയ സ്വീകരണത്തിനും അഭിനന്ദനങ്ങള്‍ക്കും കത്തീഡ്രലിനുവേണ്ടി ട്രസ്റ്റി പി.സി വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.


കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends