കാന്‍ബറയില്‍ പരി. കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളാഘോഷം ഭക്തി സാന്ദ്രമായി

കാന്‍ബറയില്‍ പരി. കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളാഘോഷം ഭക്തി സാന്ദ്രമായി
കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ പരി. കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഭക്തി സാന്ദ്രമായി. തനതു സുറിയാനി തനിമയിലും കേരള കത്തോലിക്കാ പാരമ്പര്യത്തിലും അധിഷ്ഠിതമായി നടന്ന തിരുന്നാള്‍ ആഘോഷം പുതിയ തലമുറക്കും തദ്ദേശീയര്‍ക്കും നവ്യാനുഭവമായി. പൊന്‍, വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ പ്രഖ്യാപനത്തിന്റെ നേര്‍ക്കാഴ്ചയായി . കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ ആണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടന്നത്.


ഓകോണര്‍ സെന്റ്. ജോസഫ് പള്ളിയില്‍ വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ തിരുന്നാള്‍ കൊടിയേറ്റിയതോടെ പത്തു ദിവസം നീണ്ടു നിന്ന തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠയും വിശുദ്ധ കുര്‍ബാനയും, വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടന്നു. ഫാ.തോമസ് ആലുക്ക മുഖ്യ കാര്‍മ്മികത്വം വഹിച്ച വി.കുര്‍ബാനയില്‍ ഫാ.ബൈജു തൂങ്ങുപാലക്കല്‍, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ.മാത്യു കുന്നപ്പിള്ളില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. പിയേഴ്‌സ് മെല്‍റോസ് ഹൈസ്‌കൂളില്‍ ഇടവക ദിനാഘോഷം നടന്നു. ഇതോടനുബന്ധിച്ചു കായിക മത്സരങ്ങളും തുടര്‍ന്ന് സമ്മേളനവും കലാസന്ധ്യയും നടന്നു. വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇടവകദിനാഘോഷത്തിന്റെ ഔദ്യോഹിക ഉത്ഘാടനം ഓസ്‌ട്രേലിയന്‍ കത്തോലിക് മൈഗ്രന്റ് ആന്‍ഡ് റെഫ്യൂജി ഓഫീസ് നാഷണല്‍ ഡയറക്ടര്‍ റെവ. ഫാ. മൗറിസിയോ പെറ്റാനാ നിര്‍വഹിച്ചു. കണ്‍വീനര്‍ സോജി എബ്രഹാം, ട്രസ്റ്റി ബെന്നി കണ്ണമ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇടവകയിലെ വിവിധ വാര്‍ഡുകളുടെയും സംഘടനകളുടെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു.


പ്രധാന തിരുന്നാള്‍ ദിനത്തില്‍ ഓ കോണര്‍ സെന്റ്. ജോസഫ് പള്ളിയില്‍ ആഘോഷമായ തിരുന്നാള്‍ റാസ നടന്നു. മെല്‍ബണ്‍ സിറോ മലബാര്‍ രൂപത ചാന്‍സലര്‍ ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച റാസയില്‍ ഫാ.ആന്റ്റോ ചിരിയങ്കണ്ടത്തില്‍, ഫാ.ജോണി പാട്ടുമാക്കില്‍, ഫാ.അസിന്‍ തൈപ്പറമ്പില്‍, ഫാ.പ്രവീണ്‍ അരഞ്ഞാണിഓലിക്കല്‍, ഫാ. പോള്‍ നെല്ലി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന തിരുന്നാള്‍ പ്രദക്ഷണത്തില്‍ കാന്‍ബറ ഗോല്‍ബോണ്‍ അതിരൂപത ആര്‍ച്ചു ബിഷപ്പ് മാര്‍. ക്രിസ്റ്റഫര്‍ പ്രൗസ് തിരുശേഷിപ്പു വഹിക്കുകയും സമാപന ആശീര്‍വാദം നല്‍കുകയും ചെയ്തു. തിരുന്നാളിന് മുന്നോടിയായി നവനാള്‍ നടന്നു. വിവിധ ദിവസങ്ങളില്‍ ഫാ.സിജോ തെക്കേകുന്നേല്‍, ഫാ. ലിയോണ്‍സ് മൂശാരിപറമ്പില്‍, ഫാ. മാത്യു കുന്നപ്പിളില്‍, ഫാ. ജോര്‍ജ് മങ്കുഴിക്കരി, ഫാ. സിജോ എടക്കുടിയില്‍, ഫാ. സ്റ്റീഫന്‍ കുളത്തുംകരോട്ട്, ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട്, ഫാ ജിമ്മി പൂച്ചക്കാട്ട് എന്നിവര്‍ വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുന്നാളിനോട് അനുബന്ധിച്ചു കഴുന്ന്, മാതാവിന്റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും വിശ്വാസികള്‍ക്ക് അവസരം ഒരുക്കിയിരുന്നു. തദ്ദേശസീയരും മറ്റു രാജ്യക്കാരും ഉള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ തിരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.


ആന്റണി മാത്യു പന്തപ്പള്ളില്‍, ജോര്‍ജ്കുട്ടി ചെറിയാന്‍, ഗ്ലോറിയ ബിന്ടു, ഗ്രേസ് മരിയ ബിന്ടു, ജെര്‍വിന്‍ പോള്‍, ജോബിന്‍ കാരക്കാട്ടു ജോണ്‍, ജോയി വര്‍ക്കി വാത്തോലില്‍, ജസ്റ്റിന്‍ ചാക്കോ, ലിസ്സന്‍ വര്‍ഗീസ് ഒലക്കേങ്ങള്‍, മനു അലക്‌സ്, സജി പീറ്റര്‍, സനോജ് തോമസ്, ടോം വര്‍ക്കി, വിന്‍സെന്റ് കിഴക്കനടിയില്‍ ലൂക്കോസ്, എന്നിവരായിരുന്നു ഇത്തവണത്തെ തിരുന്നാള്‍ പ്രസുദേന്തിമാര്‍. വികാരി ഫാ.മാത്യു കുന്നപ്പിള്ളില്‍, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ, ബിജു പി.മാത്യു, ടോമി സ്റ്റീഫന്‍, കണ്‍വീനെര്‍മാരായ സോജി അബ്രാഹം, വിന്‍സെന്റ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുന്നാളിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.


Other News in this category4malayalees Recommends