കനേഡിയന്‍ പൗരത്വത്തിനുള്ള പുതിയ ലാംഗ്വേജ്, റെസിഡന്‍സി നിയമങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ മാറ്റം; മൂന്ന് വര്‍ഷം താമസിച്ചവര്‍ക്കും അപേക്ഷിക്കാം; 55 വയസിന് മേല്‍ പ്രായമുള്ളവരെ പൗരത്വത്തിനുള്ള ലാംഗ്വേജ്, നോളെഡ്ജ് ടെസ്റ്റുകളില്‍ നിന്നും വീണ്ടും ഒഴിവാക്കി

കനേഡിയന്‍ പൗരത്വത്തിനുള്ള പുതിയ ലാംഗ്വേജ്, റെസിഡന്‍സി നിയമങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ മാറ്റം; മൂന്ന് വര്‍ഷം  താമസിച്ചവര്‍ക്കും അപേക്ഷിക്കാം; 55 വയസിന് മേല്‍ പ്രായമുള്ളവരെ പൗരത്വത്തിനുള്ള ലാംഗ്വേജ്, നോളെഡ്ജ് ടെസ്റ്റുകളില്‍ നിന്നും വീണ്ടും ഒഴിവാക്കി
കനേഡിയന്‍ പൗരത്വത്തിനുള്ള പുതിയ ലാംഗ്വേജ്, റെസിഡന്‍സി നിയമങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് പുതിയ പ്രായപരിധിയാണ് ലാംഗ്വേജ്, നോളെഡ്ജ് ടെസ്റ്റുകള്‍ക്കുണ്ടാവുക. ഒക്ടോബര്‍11നാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇത് പ്രകാരം പെര്‍മന്റ് റെസിഡന്‍സിയുള്ളവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനാവും. രാജ്യത്ത് ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞവര്‍ക്കാണിതിനുള്ള അവകാശം. എന്നാല്‍ ഇതിന് മുമ്പ് ഇത് അഞ്ച് വര്‍ഷമെങ്കിലും ഇവിടെ താമസിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

ഇതിന് പുറമെ 55 വയസിന് മേല്‍ പ്രായമുള്ളവരെ പൗരത്വത്തിനുള്ള ലാംഗ്വേജ്, നോളെഡ്ജ് ടെസ്റ്റുകളില്‍ നിന്നും വീണ്ടും ഒഴിവാക്കിയിട്ടുണ്ട്. ഇമിഗ്രേഷന്‍ മിനിസ്റ്ററായ അഹമ്മദ് ഹുസൈന്‍ ഭേദഗതി ചെയ്യപ്പെട്ട പൗരത്വ നിമയങ്ങള്‍ അടുത്ത് തന്നെ പ്രഖ്യാപിക്കുന്നതാണ്. പുതിയ മാറ്റത്തെ അടുത്ത് തന്നെ അപേക്ഷിക്കാന്‍ കാത്തിരിക്കുന്നവര്‍ സ്വാഗതം ചെയ്തു. ലിബറല്‍ ഗവണ്‍മെന്റ് 2016 മാര്‍ച്ചില്‍ ആവിഷ്‌കരിച്ചിരുന്നു ബില്‍ സി-6 കൊണ്ടു വന്ന് അപേക്ഷ തള്ളിയവര്‍ക്ക് മാറിയ സാഹചര്യത്തില്‍ വീണ്ടുംഅനായാസമായി അപേക്ഷിക്കാനാവും.

പൗരത്വത്തിന് അപേക്ഷിക്കാന്‍ കാനഡയില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും താമസിക്കണമെന്ന നിയമം മുന്‍ ഹാര്‍പര്‍ ഗവണ്‍മെന്റ് നടപ്പിലാക്കിതിനെ തുടര്‍ന്ന് കനേഡിയന്‍ പൗരത്വത്തിനുള്ള അപേക്ഷകളില്‍ കഴിഞ്ഞ കുറച്ച് കാലമായി ഇടിവുണ്ടായിരുന്നു. എന്നാല്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയതോടെ ഇതില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്. ഇതിന് പുറമെ 14നും 64നുംഇടയില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും ലാംഗ്വേജ്, സിറ്റിസന്‍ഷിപ്പ് നോളെഡ്ജ് ടെസ്‌റ്‌റുകള്‍ പാസാകണമെന്ന നിയമം ഹാര്‍പര്‍ ഗവണ്‍മെന്റ് കര്‍ക്കശമാക്കിയതും പൗരത്വ അപേക്ഷകളുടെ എണ്ണം കുറയാന്‍ കാരണമായിത്തീര്‍ന്നിരുന്നു.

Other News in this category4malayalees Recommends