കാനഡയില്‍ അടുത്ത വര്‍ഷം മോര്‍ട്ട്‌ഗേജിനുള്ള ചെലവില്‍ 8 ശതമാനം വര്‍ധനവ്; കുടുംബങ്ങളുടെ വരുമാനത്തില്‍ വെറും 2.5 ശതമാനം പെരുപ്പം; പുതിയ വീട് വാങ്ങലുകാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയ്ക്ക് വീട് പകല്‍ക്കിനാവ് മാത്രമാകും; പ്രവചനവുമായി സ്‌കോട്ടി ബാങ്ക്

കാനഡയില്‍ അടുത്ത വര്‍ഷം മോര്‍ട്ട്‌ഗേജിനുള്ള ചെലവില്‍ 8 ശതമാനം വര്‍ധനവ്; കുടുംബങ്ങളുടെ വരുമാനത്തില്‍ വെറും 2.5 ശതമാനം പെരുപ്പം; പുതിയ വീട് വാങ്ങലുകാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയ്ക്ക് വീട് പകല്‍ക്കിനാവ് മാത്രമാകും;  പ്രവചനവുമായി സ്‌കോട്ടി ബാങ്ക്
പുതിയ ബയര്‍മാരെ സംബന്ധിച്ചിടത്തോളം അടുത്ത വര്‍ഷം മോര്‍ട്ട്‌ഗേജിനുള്ള ചെലവില്‍ 8 ശതമാനം വര്‍ധനവുുണ്ടാകുമെന്ന് സ്‌കോട്ടിബാങ്ക് പറയുന്നു. നിലവിലുള്ള ഹോം ഓണര്‍മാരെ ഇത് അത്രയ്ക്ക് ബാധിക്കില്ലെങ്കിലും പുതിയവരെ കടുത്ത രീതിയില്‍ ബാധിക്കുമെന്നാണ് ബാങ്ക് പറയുന്നത്. ഇതിനെ തുടര്‍ന്ന് പുതിയ ബയര്‍മാരെ സംബന്ധിച്ചിടത്തോലം വീട് ഉടമസ്ഥത എന്നത് കടുത്തതായിത്തീരുമെന്നാണ് ബാങ്ക് മുന്നറിയിപ്പേകുന്നത്.

നിരക്ക് വര്‍ധനവും കടുത്ത മോര്‍ട്ട്‌ഗേജ് നിയമങ്ങളുമാണ് ഇതിന് കാരണമെന്നും ബാങ്ക് വിശദീകരിക്കുന്നു. എന്നാല്‍ ആ കാലയളവില്‍ കുടുംബങ്ങളുടെ വരുമാനത്തില്‍ വെറും 2.5 ശതമാനം വര്‍ധനവ് മാത്രമേയുണ്ടാവുകയുള്ളുവെന്നും അങ്ങനെ വരുമ്പോള്‍ മോര്‍ട്ട്‌ഗേജില്‍ വരുന്ന ചെലവ് വര്‍ധന മൂന്നിരട്ടിയായിരിക്കുമെന്നും സ്‌കോട്ടി ബാങ്ക് മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ വര്‍ധിക്കുന്ന മോര്‍ട്ട്‌ഗേജ് നിരക്കും കുറഞ്ഞ വരുമാനവും പുതുതായി വീടു വാങ്ങുന്നവരെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.

മൂന്നിലൊന്ന് കനേഡിയന്‍ കുടുംബങ്ങളും ഇതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. നിരക്ക് വര്‍ധന ഹോ ഓണര്‍മാരെ വട്ടം കറക്കുമെന്ന മുന്നറിയിപ്പുയര്‍ത്തുന്നത് സ്‌കോട്ടി ബാങ്ക് മാത്രമല്ല. എതിര്‍ ബാങ്കായ ആര്‍ബിസിയും ഈ പ്രവചനം നടത്തുന്നുണ്ട്.നിലവില്‍ 1990കള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന പലിശനിരക്കാണ് രാജ്യത്തുള്ളത്. ഈ സമ്മറില്‍ രണ്ട് വട്ടം നിരക്ക് വര്‍ധനവുണ്ടായ ശേഷം അടുത്ത വര്‍ഷം അവസാനത്തോടെ നാല് വര്‍ധനവുകള്‍ കൂടിയുണ്ടാവുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.


Other News in this category4malayalees Recommends