ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് ; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 20 വര്‍ഷം തടവ്

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് ; ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 20 വര്‍ഷം തടവ്
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കന്‍ കോടതി 20 വര്‍ഷം തടവു വിധിച്ചു.ഭാര്യയ്ക്ക് അന്യപുരുഷനുമായി അടുപ്പമുണ്ടെന്ന സംശയമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്.ഭാര്യയെ 40 ഓളം തവണ കത്തികൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്.നിതിന്‍ പി സിങിനെയാണ് കോടതി ശിക്ഷിച്ചത്.ശിക്ഷാ കാലാവധിയുടെ 85 ശതമാനവും തടവുമുറിയില്‍ ചിലവിടണം.കര്‍ശന ഉപാധിയോടെ ശേഷിക്കുന്ന കാലം പരോള്‍.

2016 ജൂലൈയിലാണ് സംഭവം.സീമ സിംഗ് എന്ന 42 കാരിയായ ഭാര്യയെയാണ് കൊന്നത്.മൂന്നു മക്കളും ഉറങ്ങികിടക്കുമ്പോഴാണ് സംഭവം.തന്നെ ഉപേക്ഷിച്ച് പണവും മക്കളേയും കൊണ്ട് മറ്റൊരാള്‍ക്കൊപ്പം പോകുമെന്ന് പറഞ്ഞ് പ്രകോപിപ്പിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പറഞ്ഞു.കുത്തിയ ശേഷം ഇദ്ദേഹം തന്നെയാണ് അടിയന്തര സര്‍വീസിലേക്ക് വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചത് .Other News in this category4malayalees Recommends