പാലുകുടിക്കില്ലെന്ന് വാശിപിടിച്ച മൂന്നുവയസ്സുകാരി ഷെറിനെ അച്ഛന്‍ പുറത്തു നിര്‍ത്തിയതോടെ കാണാതായി ; മലയാളി ദമ്പതികളുടെ ദത്തു പുത്രിയ്ക്കായി തിരച്ചില്‍ തുടരുന്നു ; ദുരൂഹതയേറെ

പാലുകുടിക്കില്ലെന്ന് വാശിപിടിച്ച മൂന്നുവയസ്സുകാരി ഷെറിനെ അച്ഛന്‍ പുറത്തു നിര്‍ത്തിയതോടെ കാണാതായി ; മലയാളി ദമ്പതികളുടെ ദത്തു പുത്രിയ്ക്കായി തിരച്ചില്‍ തുടരുന്നു ; ദുരൂഹതയേറെ
അമേരിക്കയിലെ റിച്ചാര്‍ഡ്‌സണില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.മൂന്നു വയസ്സുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് അച്ഛന്‍ പുറത്തുനിര്‍ത്തിയതാണ്.15 മിനിറ്റിന് ശേഷം നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല.പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.അഞ്ചു മണിക്കൂറിന് ശേഷമാണ് പോലീസിനെ അറിയിച്ചത്.ദമ്പതികളുടെ മൊഴിയില്‍ സംശയം പ്രകടിപ്പിച്ച പോലീസ് ദമ്പതികളുടെ നാലു വയസ്സുകാരിയായ മകളെ കസ്റ്റഡിയിലെടുത്ത് ചൈല്‍ഡ് കെയര്‍വിഭാഗത്തിന്റെ സംരക്ഷണത്തിലേക്ക് മാറ്റി.

ഷെറിന് ആപത്തുണ്ടാകല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് ടെക്‌സാസിലെ മലയാളി സമൂഹം.മലയാളി ദമ്പതികള്‍ ദത്തെടുത്ത കുട്ടിയാണിത്.തട്ടിക്കൊണ്ടുപോയതാണോ എന്ന് അന്വേഷിക്കുന്നുണ്ട് .പിതാവ് വെസലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

അന്വേഷണം പുരോഗമിക്കുകയാണ്.സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.കുഞ്ഞിനെ നിര്‍ത്തിയതിന് സമീപ പ്രദേശങ്ങളില്‍ ചെന്നായ്ക്കളെ ഇടയ്ക്ക് കാണാറുണ്ടെന്ന് വെസ്ലി മാത്യുവിന്റെ മൊഴിയിലുണ്ട് .എന്നാല്‍ ചെന്നായ്ക്കള്‍ അപായപ്പെടുത്തിയതിന് തെളിവില്ല.വീട്ടിലെ മൂന്നു വാഹനങ്ങളും സെല്‍ഫോണും ലാപ്‌ടോപ്പും പോലീസ് പരിശോധിച്ചു വരികയാണ്.

കുട്ടിയെ കാണാതായ ഉടന്‍ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സഹായം തേടിയത് പോലീസില്‍ സംശയമുണ്ടാക്കി.കുഞ്ഞിന് മാനസിക വളര്‍ച്ച കുറവായതിനാല്‍ ഭക്ഷണത്തിനായി രാത്രി എണീറ്റു വാശിപിടിക്കാറുണ്ടെന്നും ദുശീലം മാറ്റാനാണ് രാത്രി ശകാരിച്ച് പുറത്തുനിര്‍ത്തിയതെന്നുമാണ് പിതാവിന്റെ മൊഴി.

Other News in this category4malayalees Recommends