നടിയോട് ചെയ്തത് കൊടും ക്രൂരത ; ഇനി ആരോടും ഇങ്ങനെ ചെയ്യരുത് ; നീതി കിട്ടാന്‍ ഏതറ്റം വരേയും പോകുമെന്ന് രമ്യ

നടിയോട് ചെയ്തത് കൊടും ക്രൂരത ; ഇനി ആരോടും ഇങ്ങനെ ചെയ്യരുത് ; നീതി കിട്ടാന്‍ ഏതറ്റം വരേയും പോകുമെന്ന് രമ്യ
നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുന്ന താരമാണ് രമ്യ.നടിയുടെ ഉറ്റസുഹൃത്താണ് .രമ്യയുടെ വീട്ടിലേക്ക് നടി വരുന്ന വഴിയാണ് ആക്രമണത്തിന് ഇരയായത് .വിമണ്‍ ഇന്‍ കളക്ടീവ് എന്ന പേരില്‍ സംഘടയുണ്ടാക്കി നടിമാരുടെ ശക്തമായ നിലപാടുകള്‍ അറിയിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് താരം.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി രമ്യാ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ കഴിയുകയും ചെയ്ത നടന്‍ ദീലീപ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്ന ഈ അവസരത്തിലാണ് രമ്യയുടെ പ്രതികരണം.

ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാന്‍. നടിയെ ആക്രമിച്ചത് അത്യപൂര്‍വ്വവും ക്രൂരവുമായ കുറ്റമാണ്. സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണെന്നും രമ്യ പ്രതികരിച്ചു.

അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗില്‍ പ്രതികരണവുമായി എത്തിയ ആദ്യ താരവും രമ്യയാണ്. ദിലീപിനെ അറസ്റ്റ് ചെയ്തതോടെ രമ്യയും ചില യുവതാരങ്ങളും ശക്തമായി വാദിച്ചാണ് അമ്മയില്‍ നിന്ന് ദിലീപിന്റെ അംഗത്വം റദ്ദാക്കിയത്.
Other News in this category4malayalees Recommends