അമിത് ഷാ....ഇറ്റാലിയന്‍ ഗ്ലാസ് ധരിക്കുന്നത് മോദിയാണ് ,രാഹുലല്ല ; പ്രധാനമന്ത്രിയെ ട്രോളി അമിത് ഷായ്ക്ക് മറുപടിയുമായി സോഷ്യല്‍മീഡിയ

അമിത് ഷാ....ഇറ്റാലിയന്‍ ഗ്ലാസ് ധരിക്കുന്നത് മോദിയാണ് ,രാഹുലല്ല ; പ്രധാനമന്ത്രിയെ ട്രോളി അമിത് ഷായ്ക്ക് മറുപടിയുമായി സോഷ്യല്‍മീഡിയ
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലത്തിലെത്തി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസ്താവന തിരിച്ചടിക്കുന്നു.രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ ഗ്ലാസുകള്‍ നീക്കണമെന്നും ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ കാര്യങ്ങള്‍ കാണണമെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം. രാഹുലിന്റെ അമ്മ സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം സൂചിപ്പിച്ചായിരുന്നു ആ കുറ്റപ്പെടുത്തല്‍.

പ്രസ്താവന അധികം വൈകാതെ തന്നെ തിരിച്ചടിച്ചു. അമിത് ഷായ്ക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സോഷ്യല്‍ മീഡിയ ലക്ഷ്യമിട്ടത്. ഇറ്റാലിയന്‍ ഗ്ലാസുകളോട് പ്രേമമുള്ളത് രാഹുലിന് അല്ലെന്നും മോദിയ്ക്കാണെന്നും ചൂണ്ടിക്കാട്ടി ട്വീറ്റുകളെത്തി.

പ്രധാനമന്ത്രി ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ 'ബോള്‍ഗറി' ഗ്ലാസുകള്‍ വെച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. മറ്റൊരു ആഡംബര ബ്രാന്‍ഡായ 'മൊവാഡോ'യുടെ വാച്ചാണ് ഉപയോഗിക്കുന്നതെന്നും ട്വീറ്റുകള്‍ പറയുന്നുണ്ട്. ആഡംബര പേന ബ്രാന്‍ഡായ 'മോബ്ലാ'യോടുള്ള മോദിയുടെ പ്രേമവും സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ട് ധരിച്ച് ഒബാമയെ വരവേറ്റത് വലിയ ചര്‍ച്ചയായിരുന്നു.പിന്നീട് ഈ കോട്ട് ലേലത്തിന് വച്ച് ബിജെപി നേതാക്കള്‍ ആരോപണത്തില്‍ നിന്ന് തലയൂരുകയായിരുന്നു.

Other News in this category4malayalees Recommends