ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്റെ ഒരുക്കങ്ങള്‍ ഞെട്ടിക്കുന്നത് ; ആണവായുധ ശേഖരം സൂക്ഷിക്കുന്ന ഭൂഗര്‍ഭ അറ നിര്‍മ്മിക്കുന്നു ; അമൃത്സറില്‍ നിന്ന് 350 കിലോമീറ്റര്‍ മാത്രം അകലെ !!

ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്റെ ഒരുക്കങ്ങള്‍ ഞെട്ടിക്കുന്നത് ; ആണവായുധ ശേഖരം സൂക്ഷിക്കുന്ന ഭൂഗര്‍ഭ അറ നിര്‍മ്മിക്കുന്നു ; അമൃത്സറില്‍ നിന്ന് 350 കിലോമീറ്റര്‍ മാത്രം അകലെ !!
ഇന്ത്യയ്ക്കരികില്‍ വലിയ തോതില്‍ ആണവ ശേഖരം സൂക്ഷിക്കാന്‍ പാകിസ്താന്‍ .ഇന്ത്യയെ ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്.ഡല്‍ഹിയില്‍ നിന്ന് വെറും 750 കിലോമീറ്റര്‍ അകലെ മയിന്‍ വാലയിലാണ് സംഭവം.സിഖ് കേന്ദ്രമായ അമൃത്സറില്‍ നിന്ന് 350 കിലോമീറ്റര്‍ മാത്രമുള്ളൂ മയിന്‍വാലിയ്ക്ക് .അന്താരാഷ്ട്ര മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.

ആണവയുദ്ധസാമഗ്രികള്‍ സൂക്ഷിക്കാനായി വലിയ ഭൂഗര്‍ഭ അറയാണ് നിര്‍മ്മിക്കുന്നത്.ഏകദേശം 140 ഓളം വരുന്ന ആണവായുധങ്ങള്‍ ഒഴിപ്പിക്കാന്‍ തുരംഗത്തില്‍ സാധിക്കും.പത്തുമീറ്റര്‍ ഉയരവും വീതിയുമാണ് തുരങ്കത്തിനുള്ളത്.തുരങ്കങ്ങള്‍ തമ്മില്‍ ബന്ധിക്കാനുള്ള വഴികളും നിര്‍മ്മാണത്തിലാണ്.മിസൈല്‍ വഹിച്ചുകൊണ്ടുള്ള വലിയ വാഹനങ്ങള്‍ പോകുന്നതിന് വീതി കൂടിയ വഴികളും തുരങ്കത്തിലുണ്ട് .കയറാനും ഇറങ്ങാനും പ്രത്യേക ഗെയ്റ്റും.ഓരോ തുരങ്കത്തിലും 12 മുതല്‍ 24 മിസൈലുകള്‍ വരെ സൂക്ഷിക്കാന്‍ ശേഷിയുണ്ട് .

പാകിസ്താനിലെ ആണവ ശേഖരം ആശങ്കയുണ്ടാക്കുന്നതാണെന്ന് ദിവസങ്ങള്‍ക്കു മുമ്പ് അമേരിക്ക വ്യക്തമാക്കിയിരുന്നു.ഈ ആണവ ശേഖരത്തിന്റെ സുരക്ഷ ഉറപ്പിക്കാന്‍ രാജ്യത്തിന് കഴിയുന്നില്ലെന്നും തീവ്രവാദികളുടെ കൈവശം നിയന്ത്രണം കിട്ടിയാല്‍ ഇതു വലിയ ദുരന്തത്തിലേക്ക് വഴിമാറുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends