അത് ഒരിക്കലും മറക്കാനാകാത്ത നിമിഷം ...കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് രക്ഷപ്പെടുത്തിയ പോലീസുകാരന്‍ പറയുന്നു

അത് ഒരിക്കലും മറക്കാനാകാത്ത നിമിഷം ...കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് രക്ഷപ്പെടുത്തിയ പോലീസുകാരന്‍ പറയുന്നു
ഈ ചിത്രം വൈറലാണ്.കുഞ്ഞിന്റെ ചിരിയും കുട്ടിയെ എടുത്തുനില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിരിയും.കുട്ടിയെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അന്നത്തെ സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം, അമ്മയോടൊപ്പം വഴിയരികില്‍ കിടന്നുറങ്ങിയ കുഞ്ഞിനെ രണ്ടുപേര്‍ ചേര്‍ന്നു തട്ടിയെടുക്കുകയായിരുന്നു. ഒരുമണിക്കൂറോളം കാത്തിരുന്ന് അവസരമൊത്തപ്പോള്‍ കുഞ്ഞിനേയും കൊണ്ടു കടന്നുകളഞ്ഞതാണ്. മുന്‍പൊരിക്കല്‍ ദത്തെടുക്കാന്‍ കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടിരുന്ന മറ്റൊരാള്‍ക്കു വേണ്ടിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. എന്നാല്‍ മാതാപിതാക്കളുടെ സാന്നിധ്യമോ സമ്മതമോ ഇല്ലാതെ കുഞ്ഞിനെ സ്വീകരിക്കില്ല എന്ന് അയാള്‍ പറഞ്ഞതോടെ ഇവര്‍ വേറെ വഴിയില്ലാതെ തിരികെ പോരുകയായിരുന്നു.

വഴിയരികില്‍ സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ ദൃശ്യങ്ങള്‍ എല്ലാം ഉണ്ടായിരുന്നുു, അതുവച്ച് പെട്ടെന്നുതന്നെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞു. ഓഫീസര്‍ പറയുന്നു. സോഷ്യല്‍മീഡിയകളിലൂടെ ഒട്ടും പ്രതീക്ഷിക്കാതെ പ്രശസ്തനായതിനെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളതിങ്ങനെ' അമ്മയ്ക്കു കൈമാറുന്ന സമയത്താണ് അവന്‍ എന്നെ നോക്കി ചിരിച്ചത്. നൂറു കണക്കിനു ആളുകള്‍ അവന്റെ ചിരിയില്‍ പങ്കു ചേര്‍ന്നതോടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷമായി അത്. സബ് ഇന്‍സ്‌പെക്ടര്‍മാരും അവിടെ കൂടിയിരുന്ന മീഡിയ ടീമും ആളുകളും എല്ലാവരും അവന്റെ ചിരിയുടെ കൂടെ ചേര്‍ന്നു. അത്രയ്ക്കു നിഷ്‌കളങ്കമായിരുന്നു ആ നിമിഷം!ഇതുവരെയുള്ള സര്‍വ്വീസിലെ ഗോള്‍ഡന്‍ മൊമന്റായിരുന്നു '

Other News in this category4malayalees Recommends