വയനാടന്‍ കാട്ടില്‍ മമ്മൂക്കയെ തടഞ്ഞ് ആരാധകന്‍...പിന്നെ നടന്നത് ?

വയനാടന്‍ കാട്ടില്‍ മമ്മൂക്കയെ തടഞ്ഞ് ആരാധകന്‍...പിന്നെ നടന്നത് ?
മമ്മൂട്ടി അങ്കിള്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വയനാട്ടിലാണ്.വയനാടന്‍ കാട്ടിലൂടെ ബെന്‍സില്‍ പാഞ്ഞുവന്ന മമ്മൂക്കയുടെ കാര്‍ തടഞ്ഞ് സംസാരിക്കുന്ന ആരാധകന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

വയനാട് പുല്‍പ്പള്ളി കാടിനിടയിലൂടെ വന്ന വെളുത്ത ബെന്‍സ് കാറിന് ഒരാള്‍ ഓടിവന്ന് കൈകാണിച്ചു.കാര്‍ നിര്‍ത്തിയപ്പോള്‍ വിന്‍ഡോ സീറ്റിലിരുന്ന പെണ്‍കുട്ടിയോട് മമ്മൂട്ടിക്കാ ഉണ്ടോ എന്നു ചോദിച്ചു.ആ ഉണ്ട് എന്തിനാ എന്ന് പെണ്‍കുട്ടി തിരിച്ചുചോദിച്ചു.ചിരിയോടെ അയാള്‍ മറുപടി നല്‍കി'' ഞാന്‍ മൂപ്പര്‌ടെ ആളാ..അപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ശബ്ദം കേട്ടു.നിങ്ങളാണ് ഇപ്പുറത്തോട്ട് വന്നെ മമ്മൂക്ക പറഞ്ഞു.ആ ശബ്ദം കേട്ട് രണ്ടു മിനിറ്റ് ഷോക്കടിച്ചപോലെ നിന്നു ആരാധകനുമായി മമ്മൂട്ടി ഏറെ സംസാരിച്ചു...


Other News in this category4malayalees Recommends