റോഡില്‍ ചോരയില്‍ കുളിച്ചുകിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചു ജയസൂര്യ ; ആശുപത്രിയിലെത്തിയപ്പോള്‍ നാട്ടുകാര്‍ ' വാദിയെ പ്രതിയാക്കി ' ?

റോഡില്‍ ചോരയില്‍ കുളിച്ചുകിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചു ജയസൂര്യ ; ആശുപത്രിയിലെത്തിയപ്പോള്‍ നാട്ടുകാര്‍ ' വാദിയെ പ്രതിയാക്കി ' ?
ജയസൂര്യ കഴിഞ്ഞ ദിവസം വഴിയില്‍ കിടന്നയാളെ ആശുപത്രിയിലാക്കിയ വാര്‍ത്ത പുറത്തുവന്നിരുന്നു.ചോരയില്‍ കുളിച്ചു കിടന്നയാളെ ഉടന്‍ തന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പലരും താനാണ് അപകടമുണ്ടാക്കിയതെന്ന് വിചാരിച്ചുവെന്നും പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നെന്നുമാണ് ജയസൂര്യ പറയുന്നു.

താരം പറയുന്നതിങ്ങനെ

അങ്കമാലിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്‌റോണ്‍ മാളിന് സമീപത്ത് ഒരു ആള്‍ക്കൂട്ടം കണ്ടു. ആക്‌സിഡന്റാണെന്ന് സംശയം തോന്നിയപ്പോള്‍ ്രൈഡവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു. അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ നേരെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ പലരും വിചാരിച്ചത് എന്റെ വണ്ടി തട്ടിയാണ് അയാള്‍ക്ക് അപകടം പറ്റിയതെന്നാണ്. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ഏതോ ഒരാള്‍ ഇടിച്ചിട്ട് പോയതാണെന്നും. ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം എന്നെ നന്ദിയോടെ ഒന്നു നോക്കി. ഞാന്‍ വലിയ കാര്യം ചെയ്തു എന്ന തോന്നല്‍ എനിക്കില്ല. ഒരുകാര്യം ഞാന്‍ പറയട്ടെ. ആര്‍ക്കും ജീവിതത്തില്‍ അബദ്ധം സംഭവിക്കാം. നമ്മുടെ വണ്ടി മറ്റൊരാള്‍ക്ക് മേല്‍ തട്ടാം. പക്ഷേ അവരെ ഉപേക്ഷിച്ച് കടന്നുകളയരുത്. അപകടത്തില്‍പ്പെട്ടത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആസ്പത്രിയില്‍ എത്തിക്കണമെന്നും ആ സമയത്ത് തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും ജയസൂര്യ പറയുന്നു.

Other News in this category4malayalees Recommends