കണ്ണിനകത്ത് ടാറ്റൂ പതിപ്പിച്ച് ഇന്ത്യക്കാരന്‍ ; കാഴ്ച നഷ്ടപ്പെടുമെന്ന ഭയം പോലും അലട്ടിയില്ല..തന്റെ ശരീരത്തിലിപ്പോള്‍ എത്ര ടാറ്റൂവുണ്ടെന്ന് തന്നെ അറിയില്ലെന്ന് യുവാവ് !!

കണ്ണിനകത്ത് ടാറ്റൂ പതിപ്പിച്ച് ഇന്ത്യക്കാരന്‍ ; കാഴ്ച നഷ്ടപ്പെടുമെന്ന ഭയം പോലും അലട്ടിയില്ല..തന്റെ ശരീരത്തിലിപ്പോള്‍ എത്ര ടാറ്റൂവുണ്ടെന്ന് തന്നെ അറിയില്ലെന്ന് യുവാവ് !!
ഡല്‍ഹി സ്വദേശിയായ കരണ്‍ എന്ന യുവാവിന് ടാറ്റൂ എന്നാല്‍ ഭ്രാന്ത് .ശരീരമാകെ എത്ര ടാറ്റുപതിപ്പിച്ചാലും മതിയാകാത്ത വ്യക്തിയാണ് ഇദ്ദേഹം.ഇപ്പോഴിതാ കണ്ണിന് അകത്ത് പച്ചകുത്തിയിരിക്കുന്നു.28 കാരനായ കരണ്‍ പറയുന്നത് തന്റെ ശരീരത്തില്‍ ഇപ്പോള്‍ എത്ര ടാറ്റൂവുണ്ടെന്ന് അറിയില്ലെന്നാണ് .

ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് ഒരു ഫാഷനാണ് .എന്നാല്‍ കഴിഞ്ഞ ദിവസം യുവതി കണ്ണില്‍ ടാറ്റൂ ചെയ്ത് തന്റെ കണ്ണു വീര്‍ത്തുവന്ന് ഇന്‍ഫെക്ഷനായ കാര്യം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.തന്റെ കാഴ്ച തന്നെ നഷ്ടമാകുമോ എന്ന ഭയവും ഇവര്‍ തുറന്നു പറഞ്ഞിരുന്നു.

മുഖത്തും കണ്‍പോളകളിലും ഒക്കെ ടാറ്റു ചെയ്തു തുടങ്ങി ചിലര്‍.

ടാറ്റൂ ഭ്രാന്ത് മൂലം കണ്ണിനകത്ത് പച്ചകുത്തി വാര്‍ത്തയിലിടം നേടിയിരിക്കുകയാണ് കരണ്‍ .കണ്ണിനുള്ളില്‍ ടാറ്റുപതിപ്പിക്കുക ഏറെ ബുദ്ധിമുട്ടാണ് .ചിലപ്പോള്‍ കണ്ണിന്റെ കാഴ്ച വരെ നഷ്ടമാകും.ഇതു വകവയ്ക്കാതെയാണ് യുവാവ് കണ്ണിനകത്ത് പച്ചകുത്തി.

നേത്രഗോളത്തിലേക്ക് നിറം കുത്തിവച്ച് വെള്ളനിറമുള്ള ഭാഗം മറ്റൊരു നിറമാക്കുകയാണ് ഐബോള്‍ ടാറ്റു.ജീവിതകാലം മുഴുവന്‍ ഇനി ഈ നിറമായിരിക്കും.ഇതിന്റെ ഫലം എന്താകുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല .

Other News in this category4malayalees Recommends