ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ വച്ച് ഏഴ് വയസുകാരി മരിച്ചു, കടുത്ത പനിയെ തുടര്‍ന്നാണ് അന്ത്യം, കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് വിമാനം കുവൈറ്റിലിറക്കി

ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ വച്ച് ഏഴ് വയസുകാരി മരിച്ചു, കടുത്ത പനിയെ തുടര്‍ന്നാണ് അന്ത്യം, കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് വിമാനം കുവൈറ്റിലിറക്കി
ദുബായ്: ജര്‍മനിയിലെ മ്യൂണിക്കിലേക്ക് പോയ എമിറേറ്റ്‌സ് വിമാനത്തില്‍ വച്ച് ഏഴുവയസുകാരി മരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് കുട്ടിക്ക് അന്ത്യം സംഭവിച്ചത്.

തായ് വാനില്‍ നിന്ന് കുടുംബസമേതം യാത്ര ചെയ്ത ഏഴ് വയസുകാരി വിമാനത്തിനുള്ളില്‍ ബോധം കെട്ട് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയും മുത്തശിയും സഹോദരിയും സഹോദരനും ബഹളം വച്ചതോടെ വിമാന ജോലിക്കാര്‍ ഓടിയെത്തി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിയായ ഡോക്ടറും സംഥലത്തെത്തി.

പ്രഥമ ശുശ്രൂഷകള്‍ നല്‍കിയിട്ടും ഫലം കാണാഞ്ഞതിനെ തുടര്‍ന്ന് വിമാനം കുവൈറ്റ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ച് വിട്ടു. ഡോക്ടറുടെ സംഘം ഉടനെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹവും കുടുംബാംഗങ്ങളെയും കുവൈറ്റിലിറക്കി. ഉറ്റവരുടെ ശ്രദ്ധയില്ലായ്മയാണ് ദുരന്തമുണ്ടാക്കിയതെന്ന് സഹയാത്രികര്‍ ആരോപിച്ചു. തീര്‍ത്തും ക്ഷീണിതയായ അവസ്ഥയില്‍ ദീര്‍ഘ യാത്രയ്ക്ക് കുട്ടിയെ കൊണ്ടു വന്നതിനെ അവര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
Other News in this category4malayalees Recommends