ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണില്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28ന് ; മുന്നൊരുക്ക പ്രാര്‍ത്ഥന ഒക്ടോബര്‍ 15ന് കാര്‍ഡിഫില്‍

ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണില്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28ന് ; മുന്നൊരുക്ക പ്രാര്‍ത്ഥന ഒക്ടോബര്‍ 15ന് കാര്‍ഡിഫില്‍
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഏകദിന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 ശനിയാഴ്ച 10 മണി മുതല്‍ 6 മണി വരെ കാര്‍ഡിഫിലെ കോര്‍പസ് ക്രൈസ്റ്റ് ഹൈ സ്‌കൂളില്‍ വച്ച് നടത്തപ്പെടും.

റീജിയണില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായിട്ടുള്ള ഏകദിന ഒരുക്ക പ്രാര്‍ത്ഥന താഴെ പറയുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു.

ഒക്ടോബര്‍ 15ന്, ഉച്ച തിരിഞ്ഞു 2.45ന് ജപമാല, 3 മണിക്ക് മലയാളം കുര്‍ബാന, 4.15ന് ആരാധന, 4.45ന് വോളന്റിയേഴ്‌സ് ഷോര്‍ട്ട് മീറ്റിങ്.

വിലാസം:

St. Philip Evans Catholic Church ,Llanedeym drive ,CF239UL

Cardif

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ വിവിധ മാസ് സെന്ററുകളില്‍ വൈദികരുടെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനയും റീജിയണിലെ ഓരോ കുടുംബങ്ങളിലും ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു വരുന്നു. അതോടൊപ്പം ഒക്ടോബര്‍ 1 മുതല്‍ 28 വരെ കണ്‍വന്‍ഷന്റെ വിജയത്തിനായി റീജിയണിലെ മുഴുവന്‍ മാസ് സെന്ററുകളെയും ഉള്‍പ്പെടുത്തി റോസറി ചെയിനും നടന്നു വരുന്നു.

ഒക്ടോബര്‍ 15ന് നടക്കുന്ന ഒരുക്കധ്യാനത്തില്‍ എല്ലാ വിശ്വാസികളും പ്രത്യേകിച്ച് വോളന്റിയേഴ്‌സും സംബന്ധിക്കണമെന്നു എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, SMBCR ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, ജോയിന്റ് ട്രസ്റ്റിമാരായ റോയ് സെബാസ്റ്റ്യന്‍, ജോസി മാത്യു, ജോണ്‍സന്‍ പഴംപള്ളില്‍, ഷിജോ തോമസ് എന്നിവര്‍ പ്രത്യേകം ക്ഷണിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു

Other News in this category4malayalees Recommends