ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനം ; ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ മാപ്പു പറഞ്ഞ് തിരികെയെടുക്കണമെന്ന് രമ്യാ നമ്പീശന്‍

ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനം ; ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ മാപ്പു പറഞ്ഞ് തിരികെയെടുക്കണമെന്ന് രമ്യാ നമ്പീശന്‍
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.അമ്മയിലെടുക്കുന്ന തീരുമാനം ഒന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല.അതൊരു കൂട്ടായ തീരുമാനമാണ് .ദിലീപിനെ പുറത്താക്കിയതും അങ്ങനെ തന്നെ.

ദിലീപ് നിരപരാധിയെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തോട് മാപ്പു പറഞ്ഞ് അസോസിയേഷനിലേക്ക് കൂട്ടിക്കൊണ്ടുവരുമെന്നും രമ്യ പറഞ്ഞു.അമ്മയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമെന്നത് വാക്കാല്‍ ചോദിച്ചിട്ടുള്ളൂവെന്നും എഴുതി നല്‍കിയില്ലെന്നും രമ്യ പറഞ്ഞു.സ്ത്രീകളുടെ പങ്കാളിത്തം സംഘടനയില്‍ വേണമെന്നുണ്ട് .അവരത് ചര്‍ച്ച ചെയ്യാമെന്നുറപ്പു നല്‍കി.

സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതായി തോന്നിയിട്ടില്ല.അങ്ങനെ ഒരു ഭീഷണി വന്നിട്ടുമില്ല.വുമണ്‍ ഇന്‍ കളക്ടീവെന്ന ആശയം നേരത്തെയുണ്ടായിരുന്നു.സുഹൃത്തിന് ഇങ്ങനെ സംഭവിച്ചതോടെ രൂപീകരണം എളുപ്പത്തില്‍ ചെയ്‌തെന്ന് മാത്രം.സിനിമയില്‍ സ്ത്രീകള്‍ക്ക് പേടിയില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും രമ്യ പറഞ്ഞു.

Other News in this category4malayalees Recommends