ഡാകയ്ക്ക് പകരം നിയമമുണ്ടായില്ലെങ്കില്‍ 20000 അധ്യാപകര്‍ അമേരിക്ക വിടേണ്ടി വരും,കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ട്

ഡാകയ്ക്ക് പകരം നിയമമുണ്ടായില്ലെങ്കില്‍ 20000 അധ്യാപകര്‍ അമേരിക്ക വിടേണ്ടി വരും,കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഡിഫേര്‍ഡ് ആക്ഷന്‍ ഓണ്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് ഘട്ടം ഘട്ടമായി അവസാനിക്കുമ്പോള്‍ നാടുവിടേണ്ടി വരുന്നവരില്‍ 20000 അധ്യാപകരുമുണ്ടെന്ന് റിപ്പോര്‍ട്ട്. കുട്ടികളായി അനധികൃതമായി് അമേരിക്കയില്‍ കൊണ്ടുവന്നവരില്‍ എത്ര പേര്‍ വളര്‍ന്നപ്പോള്‍ അധ്യാപനം തൊഴിലായി സ്വീകരിച്ചെന്ന് വ്യക്തമല്ല. എങ്കിലും മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 20500 പേരുണ്ട്.

ഇവരില്‍ ഭൂരിഭാഗവും പഠിപ്പിക്കുന്നത് ഇംഗ്ലീഷ് ആസ് സെക്കന്‍ഡ് ലാംഗ്വേജ് ക്ലാസുകളിലാണ്. ഒരുവിഭാഗത്തെ സഹായിക്കാന്‍ ആരംഭിച്ച ഇഎസ്എല്‍ നിലനില്‍ത്താന്‍ സ്‌കൂളുകള്‍ ബുദ്ധിമുട്ടാറുണ്ട്. നിയമിച്ച അധ്യാപകര്‍ക്ക് ആവശ്യമായ മിനിമം കുട്ടികളെ കണ്ടെത്താന്‍ നിര്‍ബന്ധമായി ഇഎസ്എല്‍ ക്ലാസുകളിലേക്ക് വിടുന്നതായി പരാതിയുമുണ്ട്. ഈ കുട്ടികള്‍ തങ്ങളുടെ രാജ്യങ്ങളില്‍ ഇന്റര്‍നാഷണല്‍ നിലവാരത്തില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരാണെന്ന അഭ്യര്‍ത്ഥന സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കാറില്ല.

കഴിഞ്ഞ മാസം അഞ്ചിനാണ് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെക്ഷന്‍സ് ഡാക ഫേസ്ഔട്ട് ചെയ്യാനുളള തീരുമാനം അറിയിച്ചത്. ഡാകയ്ക്ക് പകരം മറ്റൊരു നിയമം പാസാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇത് ഒരു വെല്ലുവിളിയായി വിമര്‍ശകര്‍ വ്യഖ്യാനിച്ചു. ഡാകയ്ക്ക് പകരം നിയമമുണ്ടായാല്‍ ഇപ്പോഴുളള അനിശ്ചിതത്വം മാറിക്കിട്ടും. അതിന് മുന്‍കൈ എടുക്കേണ്ടത് സെനറ്റും ജനപ്രതിനിധി സഭയുമാണ്.
Other News in this category4malayalees Recommends