അമേരിക്കയില്‍ മൂന്ന് വയസുകാരനെ മാതാപിതാക്കള്‍ ചോളക്കാട്ടില്‍ മറന്നായി റിപ്പോര്‍ട്ട്,

അമേരിക്കയില്‍ മൂന്ന് വയസുകാരനെ മാതാപിതാക്കള്‍ ചോളക്കാട്ടില്‍ മറന്നായി റിപ്പോര്‍ട്ട്,
വാഷിങ്ടണ്‍: വെസ്റ്റ് ജോര്‍ദാനില്‍ മൂന്ന് വയസുകാരനെ മാതാപിതാക്കള്‍ ചോളക്കാട്ടില്‍ മറന്നതായി റിപ്പോര്‍ട്ട്. ഒമ്പതടി ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന ചോള വയല്‍ സന്ദര്‍ശിക്കാനെത്തിയ ദമ്പതിമാരാണ് കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് മടങ്ഹിയത്.

സന്ധ്യയായതോടെ മടങ്ങിയ ദമ്പതിമാര്‍ വീട്ടിലെത്തി ടിവി കണ്ട് ഉറങ്ങി. പിറ്റേദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം മനസിലാക്കുന്നത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു.

ചോളവയലില്‍ നിന്ന് എല്ലാവരും പോയെന്ന് ഉറപ്പാക്കാനെത്തിയ ജീവനക്കാര്‍ കുട്ടിയെ കാണുകയും അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസിനെ ഏല്‍പ്പിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമോയെന്ന് വ്യക്തമല്ല. ഇതൊരു അപകടമാണെന്നാണ് മാതാവ് പറയുന്നത്.
Other News in this category4malayalees Recommends