ഗണേഷിനെതിരെ സിഡിയുള്‍പ്പെടെ തെളിവുകള്‍ കൈയ്യിലുണ്ട് ; പ്രതിയാക്കാനുള്ള തെളിവ് കൈമാറാമെന്ന് ബിജു രാധാകൃഷ്ണന്‍

ഗണേഷിനെതിരെ സിഡിയുള്‍പ്പെടെ തെളിവുകള്‍ കൈയ്യിലുണ്ട് ; പ്രതിയാക്കാനുള്ള തെളിവ് കൈമാറാമെന്ന് ബിജു രാധാകൃഷ്ണന്‍
സോളാര്‍ കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയെ കൂടെ പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍.മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ ഇക്കാര്യമാവശ്യപ്പെട്ടത്.അഭിഭാഷകന്‍ വഴിയാണ് ബിജു കോടതിയെ ഇക്കാര്യമറിയിച്ചത്.

സിഡി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഗണേഷിനെതിരെ പക്കലുണ്ട് .അന്വേഷണ സംഘത്തിന് ഇതു കൈമാറാന്‍ തയ്യാറാണ് .ഉമ്മന്‍ചാണ്ടി കേസില്‍ തന്നെ ബലിയാടാക്കിയെന്നും ബിജു പറഞ്ഞു.

സരിതയും ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് .സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിന് ഇറയായെന്നും മുന്‍ കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.

Other News in this category4malayalees Recommends