അമേരിക്കയിലെ പ്രമുഖ ന്യൂസ് നെറ്റ്‌വര്‍ക്കുകളുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി ട്രംപ്; തന്റെ ആണവനയത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പരത്തിയെന്നും വളച്ചൊടിച്ചുവെന്നും അമേരിക്കന്‍ പ്രസിഡന്റ്; മാധ്യശൃംഖലകളില്‍ പക്ഷപാതിത്വം വരുന്നത് രാജ്യത്തിന് ദോഷമെന്ന്

അമേരിക്കയിലെ പ്രമുഖ ന്യൂസ് നെറ്റ്‌വര്‍ക്കുകളുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി ട്രംപ്;  തന്റെ ആണവനയത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പരത്തിയെന്നും വളച്ചൊടിച്ചുവെന്നും അമേരിക്കന്‍ പ്രസിഡന്റ്; മാധ്യശൃംഖലകളില്‍ പക്ഷപാതിത്വം വരുന്നത് രാജ്യത്തിന് ദോഷമെന്ന്
തന്റെ ആണവനയത്തെക്കുറിച്ച് തെറ്റായി എഴുതിയതിനുള്ള ശിക്ഷയെന്നോണം അമേരിക്കയിലെ പ്രധാനപ്പെട്ട ന്യൂസ് നെറ്റ് വര്‍ക്കുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇതിന്റെ പേരില്‍ അവര്‍ വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇത്തരത്തില്‍ ട്രംപും അദ്ദേഹത്തിന്റെ സഹായികളും ' ഫേയ്ക്ക് ന്യൂസ്' എന്ന പദം മീഡിയ നെറ്റ് വര്‍ക്കുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് മൂലം ഇവയിലെ വാര്‍ത്തകള്‍ക്ക് മേല്‍ ജനത്തിന് സംശയം ഉയരാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ റിപ്പോര്‍ട്ടുകള്‍ സത്യവിരുദ്ധമാണെന്ന് തെളിവുകള്‍ നല്‍കാന്‍ സാധിക്കാതെയാണ് ട്രംപും കൂട്ടരും ഈ ആരോപണം ഉന്നയിക്കുന്നതെന്നും സൂചനയുണ്ട്. അണ്വായുധങ്ങളുടെ കാര്യത്തില്‍ പത്തിരട്ടി വര്‍ധനവ് വരുത്താന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് കണ്ട് ട്രംപ് ഞെട്ടിപ്പോയെന്നാണ് സൂചന. എന്‍ബിസിയില്‍ നിന്നും മറ്റ് നെറ്റ് വര്‍ക്കുകളില്‍ നിന്നും പുറത്ത് വരുന്നത് വ്യാജവാര്‍ത്തകളാണെന്നും ഇതിനാല്‍ അവയുടെ ലൈസന്‍സുകള്‍ക്കാണ് വെല്ലുവിളി നേരിടുന്നതെന്നും അത് രാജ്യത്തിന് തന്നെ ദോഷകരമാണെന്നും ട്രംപ് താക്കീത് നല്‍കുന്നു.

ഇത്തരം മാധ്യമശൃംഖലകള്‍ പരത്തുന്ന ന്യൂസുകളില്‍ ഒരിക്കലും പക്ഷപാതിത്വം വന്ന് കൂടെന്നും വാര്‍ത്തകളെ വളച്ചൊടിക്കരുതെന്നും അങ്ങനെ ചെയ്താല്‍ അവയുടെ ലൈസന്‍സ് നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികളുയരുമെന്നുമാണ് ട്രംപ് മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ ഇത്തരം ന്യൂസുകളെ ജനം വിശ്വസിക്കാത്ത അവസ്ഥ സംജാതമായിട്ടുണ്ടെന്നും അതിനാലെങ്കിലും വ്യാജപ്രചാരണങ്ങള്‍ തനിക്കെതിരെ നടത്തുന്നത് പ്രമുഖ മാധ്യമങ്ങള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും ട്രംപ് കടുത്ത ഭ ാഷയില്‍ നിര്‍ദേശിക്കുന്നു.

Other News in this category4malayalees Recommends