ഷോര്‍ട്‌സിട്ട വനിതകളെ ആര്‍എസ്എസില്‍ കണ്ടിട്ടുണ്ടോയെന്ന രാഹുലിന്റെ ചോദ്യത്തിന് പോയി വനിതാ ഹോക്കി കാണാന്‍ മറുപടി !!

ഷോര്‍ട്‌സിട്ട വനിതകളെ ആര്‍എസ്എസില്‍ കണ്ടിട്ടുണ്ടോയെന്ന രാഹുലിന്റെ ചോദ്യത്തിന് പോയി വനിതാ ഹോക്കി കാണാന്‍ മറുപടി !!
വനിതകള്‍ക്ക് ആര്‍എസ്എസില്‍ പ്രാതിനിധ്യമില്ലെന്നതിനെ കുറിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായി സംഘടന.ഷോര്‍ട്‌സ് ഇട്ട വനിതകളെ കാണണമെങ്കില്‍ രാഹുല്‍ ഗാന്ധി വനിതകളുടെ ഹോക്കി മത്സരം കാണണമെന്ന് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പ്രതികരിച്ചു.ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യും പോലെയാണ് രാഹുലിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.സംഘപരിവാര്‍ എന്താണെന്ന് രാഹുലിന് പ്രസംഗം തയ്യാറാക്കി നല്‍കുന്നവര്‍ക്ക് മനസിലായിട്ടില്ല.പ്രസംഗം തയ്യാറാക്കുന്നതിനായി കുറച്ചുകൂടി ബുദ്ധിയുള്ള എഴുത്തുകാരെ രാഹുല്‍ നിയമിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

ക്രിക്കറ്റ് ടീം ഹോക്കി ടീമും പരസ്പരം ഏറ്റുമുട്ടുന്നത് പോലെയാണ് ആര്‍എസ്എസിന്റെ വനിതാ സാന്നിധ്യത്തെ സംബന്ധിച്ച് രാഹുലിന്റെ പ്രസ്താവന.വനിതകള്‍ക്ക് ആര്‍എസ്എസില്‍ സ്ഥാനമില്ലെന്നും ഷോര്‍ട്ട്‌സിട്ട വനിതകളെ ആരെങ്കിലും ആര്‍എസ്എസ് ശാഖകളില്‍ കണ്ടിട്ടുണ്ടോയെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗുജറാത്തില്‍ നടന്ന പ്രചരണത്തില്‍ ചോദിച്ചിരുന്നു.

Other News in this category4malayalees Recommends