യുവാക്കളെ ആകര്‍ഷിച്ചിരുന്നത് സുന്ദരികളെ കാട്ടി ; ഗര്‍ഭിണിയായാല്‍ കോണിപ്പടിയില്‍ നിന്ന് തള്ളിയിട്ട് ഗര്‍ഭഛിദ്രം...ക്രൂരതകള്‍ വെളിപ്പെടുത്തി പെണ്‍കുട്ടി

യുവാക്കളെ ആകര്‍ഷിച്ചിരുന്നത് സുന്ദരികളെ കാട്ടി ; ഗര്‍ഭിണിയായാല്‍ കോണിപ്പടിയില്‍ നിന്ന് തള്ളിയിട്ട് ഗര്‍ഭഛിദ്രം...ക്രൂരതകള്‍ വെളിപ്പെടുത്തി പെണ്‍കുട്ടി
ലോകത്തെ ഏറ്റവും ഭീകര സംഘടനയായ ഐഎസ് യസീദി സ്ത്രീകളോട് കാണിച്ചിരുന്ന ക്രൂരതകള്‍ ഞെട്ടിക്കുന്നതാണ് .ലൈംഗീക അടിമകളാക്കി ക്രൂര പീഡനമാണ് നടത്തിയിരുന്നത്.നിരവധി തവണ ബലാത്സംഗത്തിന് ഇരയാകുന്നവരുണ്ട് .

സ്തനവലുപ്പം ഉള്ള യുവതികളെ ഐഎസ് ക്യാമ്പില്‍ വച്ച് ജിഹാദികള്‍ നിരന്തരം ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയായാല്‍ സ്റ്റെയര്‍കേസിന് മുകളില്‍ നിന്നും തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം നടത്തുമെന്നും യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ഹെന്‍ട്രി ജാക്ക്‌സന്‍ സൊസൈറ്റിയിലെ നികിത മാലിക്ക് പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ' ട്രാഫിക്ലിങ് ടെറര്‍, ഹൗ മോഡേണ്‍ സ്ലാവെറി ആന്‍ഡ് സെക്ഷ്വല്‍ വയലന്‍സ് ഫണ്ട് ടെററിസം' എന്ന പേരിലാണീ പേപ്പര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഐഎസിന്റെ ക്രൂരത ഏല്‍ക്കേണ്ടിവന്ന യുവതിയുമായി ഇവര്‍ സംസാരിച്ചു.വിക്ടിം വണ്‍ എന്നാണ് ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരു ഐഎസ് ഭീകരന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.ഗര്‍ഭം അലസിപ്പിക്കാന്‍ സ്റ്റെയര്‍കേസില്‍ നിന്ന് തള്ളിയിടാനും നോക്കി.

ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അതേ മുറിയില്‍ മറ്റ് പെണ്‍കുട്ടികള്‍ ഏത് വിധത്തിലായിരുന്നു പീഡിപ്പിക്കപ്പെട്ടിരുന്നതെന്നും ഈ യുവതി വിവരിക്കുന്നുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയെന്നോണം തന്നെ ആറ് പുരുഷന്മാര്‍ ഒരു രാത്രി ബലാത്സംഗം ചെയ്തിരുന്നുവെന്നും ഈ യുവതി വേദനയോടെ വെളിപ്പെടുത്തുന്നു. തന്നെ നിരവധി പേര്‍ക്ക് ഭീകരര്‍ കാഴ്ച വച്ചിരുന്നുവെന്നും ചെറിയ പെണ്‍കുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നതിന് താന്‍ സാക്ഷ്യം വഹിച്ചിരുന്നുവെന്നും ഈ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

സുന്ദരികളായ സ്ത്രീകളെ കാണിച്ച് യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നതിനും ഉള്ളവരെ നിലനിര്‍ത്തുന്നതിനും ഐഎസ് പെണ്‍കുട്ടികളെ ഉപയോഗിക്കുന്നുവെന്നും ഇവര്‍ പറയുന്നു.യസീദി സ്ത്രീകളുടെ വേദന നിറഞ്ഞ അനുഭവങ്ങള്‍ മുമ്പും രക്ഷപ്പെട്ടുവന്നവര്‍ പങ്കുവച്ചിട്ടുണ്ട് .Other News in this category4malayalees Recommends