മലപ്പുറം കേന്ദ്രമാക്കി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി കൊച്ചിയില്‍ ; മലപ്പുറത്തെ ജനസംഖ്യാ വര്‍ദ്ധനവിന് പിന്നില്‍ നിഗൂഢതയെന്ന് !!

മലപ്പുറം കേന്ദ്രമാക്കി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി കൊച്ചിയില്‍ ; മലപ്പുറത്തെ ജനസംഖ്യാ വര്‍ദ്ധനവിന് പിന്നില്‍ നിഗൂഢതയെന്ന് !!
മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം നയിക്കുന്ന ജനരക്ഷാ യാത്രയില്‍ എറണാകുളത്ത് സംസാരിക്കവേയാണ് കേന്ദ്രമന്ത്രി വിവാദ പ്രസംഗം നടത്തിയത്.

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണെന്നും മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. 1921ലെ മലബാര്‍ ലഹളയുടെ 100 ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന കേരളത്തില്‍ നടക്കുന്നു. ഐഎസ് തന്ത്രമായ ലവ് ജിഹാദ് സംസ്ഥാനത്തിന് ഭീഷണിയാണെന്നും ഗിരിരാജ് പറഞ്ഞു.

തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണെന്നും മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്മാരുടെ കൈകളിലാണെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. ഏകാധിപതിയായ കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണ് കേരളത്തിലെ ജനാധിപത്യമെന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി പറഞ്ഞു.വിവാദ മത വിദ്വേഷ പ്രസ്താവനയുടെ പേരില്‍ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ഗിരിരാജ് സിങ്Other News in this category4malayalees Recommends