അന്ന് ഉമ്മന്‍ചാണ്ടി പിതൃതുല്യന്‍ !കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പറഞ്ഞാല്‍ പത്തുകോടി നല്‍കുമെന്ന് ഓഫറുണ്ടെന്ന് പറഞ്ഞ സരിത ഇപ്പോഴത് ചെയ്തു? ; സരിതയുടെ വാക്കു കേട്ട് കേസിനിറങ്ങിയാല്‍ പിണറായിയ്ക്ക് ' പണി കിട്ടുമെന്ന്' സോഷ്യല്‍മീഡിയ

അന്ന് ഉമ്മന്‍ചാണ്ടി പിതൃതുല്യന്‍ !കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പറഞ്ഞാല്‍ പത്തുകോടി നല്‍കുമെന്ന് ഓഫറുണ്ടെന്ന് പറഞ്ഞ സരിത ഇപ്പോഴത് ചെയ്തു? ; സരിതയുടെ വാക്കു കേട്ട് കേസിനിറങ്ങിയാല്‍ പിണറായിയ്ക്ക് ' പണി കിട്ടുമെന്ന്' സോഷ്യല്‍മീഡിയ
സോളാര്‍ കേസ് ആദ്യം പുറത്തുവന്നപ്പോള്‍ സരിതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇടതുപക്ഷം ഉന്നയിച്ചത് .കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ ഒരു പീഡന ആരോപണവും ഉന്നയിച്ചിരുന്നുമില്ല.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തന്നെ ചൂഷണം ചെയ്‌തെന്നായിരുന്നു പരാതി.പിന്നീട് കേസിന്റെ സ്വഭാവം തന്നെ മാറി മറിയുകയായിരുന്നു.

സരിതയുടെ വാക്കു കേട്ട് പിണറായി കേസിനിറങ്ങിയാല്‍ സംഭവം തിരിഞ്ഞുകൊത്തുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.അതിന് വ്യക്തമായ കാരണവുമുണ്ട് .പലപ്പോഴും തന്റെ വാക്കുകള്‍ മാറ്റി പറയുകയാണ് സരിത.ഉമ്മന്‍ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞിരുന്ന സരിതയാണ് ഇപ്പോള്‍ ക്ലിഫ് ഹൗസില്‍ വച്ച് മോശമായി പെരുമാറിയെന്നും താന്‍ ഒരിക്കലും പ്രതീക്ഷിക്കാതെയുള്ള പെരുമാറ്റമായിരുന്നുവെന്നും സരിത പറഞ്ഞത്.

ഗണേഷ് കുമാറുമായി അടുപ്പമുണ്ടെന്നും അവര്‍ക്കിടയിലെ സിഡി തന്റെ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറയുമ്പോഴും തങ്ങളുടെ സൗഹൃദത്തിനിടെ സംഭവച്ച ചിലതാണെന്നും പീഡനമല്ലെന്നുമാണ് സരിത ചാനലില്‍ കയറി വിശദീകരിച്ചത് .

സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചാല്‍ പത്തുകോടി ഓഫറുണ്ടെന്ന് തുറന്നുപറഞ്ഞ സരിതയുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ മുഖേന കോടികളുടെ ഓഫറുണ്ടെന്നാണ് സരിത പറഞ്ഞത്.ഇ പി ജയരാജന്‍ തന്നെ ഓഫറുമായി എത്തിയെന്നും തന്റെ അഡ്വക്കേറ്റിനെ സമീപിച്ച് കേസുകള്‍ ഒതുക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും സരിത പറഞ്ഞിരുന്നു.ഏതായാലും കേസ് ഒതുക്കാനും കാശിറക്കാനും ഇടതുപക്ഷം പോയതാണോ ഈ പുതിയ പീഡന ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് സോഷ്യല്‍മീഡിയയുടെ സംശയം.

Other News in this category4malayalees Recommends