ഗാര്‍ഹിക പീഡന പരാതികളില്‍ വേഗത്തില്‍ നടപടി വേണ്ടെന്ന് ; വ്യാജ പരാതികള്‍ വര്‍ദ്ധിക്കുന്നുവെന്ന് പോലീസ് മേധാവി

ഗാര്‍ഹിക പീഡന പരാതികളില്‍ വേഗത്തില്‍ നടപടി വേണ്ടെന്ന് ; വ്യാജ പരാതികള്‍ വര്‍ദ്ധിക്കുന്നുവെന്ന് പോലീസ് മേധാവി
സ്ത്രീകള്‍ പലപ്പോഴും പീഡന പരാതികള്‍ നല്‍കുമ്പോള്‍ പോലീസ് വേഗത്തിലാണ് നടപടിയെടുക്കാറുള്ളത്.എന്നാല്‍ കുടുംബ ക്ഷേമ സമിതികള്‍ മുഖേന അന്വേഷിച്ച ശേഷമേ നടപടിയെടുക്കാവൂവെന്ന് പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.വ്യാജ പരാതികള്‍ വര്‍ദ്ധിക്കുന്നതിനാലാണിത്.

വിവാഹ ശേഷം ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ഗാര്‍ഹിക പീഡന കേസ് നല്‍കുന്നവരുടെ എണ്ണം ഏറുകയാണ്.ഐപിസി 498ാം വകുപ്പ് പ്രകാരമാണ് കേസെടുക്കുക.ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് കണ്ടെത്തിയതോടെയാണ് ഡിജിപി പുതിയ നിര്‍ദ്ദേശം നല്‍കിയത്.

സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലാ ലീഗല്‍ ഓഫീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടുംബ ക്ഷേമ സമിതിക്ക് കൈമാറണം.സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് പോലീസിന് നല്‍കണം.ഇതിന് ശേഷമേ അറസ്റ്റ് ചെയ്യാവൂ.പ്രത്യക്ഷ മര്‍ദ്ദനവും ഗൗരവമേറിയ മറ്റ് സാഹചര്യങ്ങളുമുണ്ടെങ്കില്‍ ഇതു പാലിക്കേണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends