ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിലൂടെയുള്ള ഇന്റര്‍നാഷണല്‍ മാസ്റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്-പിഎച്ച്ഡി ഗ്രാജ്വേറ്റ് സ്ട്രീം എന്നിവ റീ ഓപ്പണ്‍ ചെയ്തു; രണ്ട് സ്ട്രീമുകള്‍ക്കും ജോബ് ഓഫര്‍ വേണ്ട

ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിലൂടെയുള്ള ഇന്റര്‍നാഷണല്‍ മാസ്റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്-പിഎച്ച്ഡി ഗ്രാജ്വേറ്റ് സ്ട്രീം എന്നിവ റീ ഓപ്പണ്‍ ചെയ്തു; രണ്ട് സ്ട്രീമുകള്‍ക്കും ജോബ് ഓഫര്‍ വേണ്ട
ഇന്റര്‍നാഷണല്‍ മാസ്‌റ്റേര്‍സിനും പിഎച്ച്ഡി ഗ്രാജ്വേറ്റുകള്‍ക്കുമുള്ള സ്ട്രീമുകള്‍ ഒന്റാറിയോ റീ ഓപ്പണ്‍ ചെയ്തു. ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാ(ഒഐഎന്‍പി) മിലൂടെയുള്ള രണ്ട് കനേഡിയന്‍ ഇമിഗ്രേഷന്‍ സ്ട്രീമുകളാണിവ. ഇന്റര്‍നാഷണല്‍ മാസ്റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്-പിഎച്ച്ഡി ഗ്രാജ്വേറ്റ് സ്ട്രീം എന്നിങ്ങനെയാണ് ഇവയുടെ ഔദ്യോഗിക പേര്. ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കായി ഇവ ഒക്ടോബര്‍ 12നാണ് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നത്.

ദി ഇന്റര്‍നാഷണല്‍ മാസ്‌റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം ഓപ്പണ്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം ഇതിന്റെ ഇന്‍ടേക്ക് പരിധി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പിഎച്ച്ഡി ഗ്രാജ്വേറ്റ് സ്ട്രീം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓപ്പണ്‍ ചെയ്ത് തന്നെ കിടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരു സ്ട്രീമുകളും ഫെഡറല്‍ എക്‌സ്പ്രസ് -എന്‍ട്രി സ്ട്രീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവയെ ബേസ് സ്ട്രീമുകള്‍ ആയി പരിഗണിച്ച് വരുന്നുണ്ട്. രണ്ട് സ്ട്രീമുകളിലൂടെയും വിജയകരമായി എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്നതാണ്.

തുടര്‍ന്ന് ഇത്തരക്കാര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിലേക്ക് പെര്‍മനന്റ് റെസിഡന്‍സിനും അപേക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ക്ക് മേല്‍നോട്ടം നടത്തുന്നത് ഫെഡറല്‍ ഗവണ്‍മെന്റാണ്. ഈ സ്ട്രീമുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് ഒന്റാറിയോവിലെ ഇ-ഫയലിംഗ് സിസ്റ്റത്തിലൂടെയാണ്. രണ്ട് സ്ട്രീമുകള്‍ക്കും ഒരു ജോബ് ഓഫര്‍ വേണ്ടതില്ലെന്നതും ഇതിനെ വേറിട്ട് നിര്‍ത്തുന്നു.ഇതില്‍ ഇന്റര്‍നാഷണല്‍ പിഎച്ച്ഡി ഗ്രാജ്വേറ്റ് സ്ട്രീം ഒരു ഒന്റാറിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ ിഎച്ച്ഡി (ഡോക്ടറല്‍) ലെവല്‍ പ്രോഗ്രാമില്‍ ഗ്രാജ്വേഷന്‍ നേടിയവര്‍ക്ക് വേണ്ടിയുളളതാണ്. എന്നാല്‍ ഇന്റര്‍നാഷണല്‍ മാസ്‌റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീമിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക ഒന്റാറിയോവില്‍ നിന്നും മാസ്റ്റര്‍സ്-ലെവലില്‍ ഗ്രാജ്വേഷന്‍ നേടിയവര്‍ക്കാണ്.


Other News in this category4malayalees Recommends