മാഞ്ചസ്റ്റര്‍ റീജിയണ്‍ ബൈബിള്‍ കലോത്സവം 22 ഞായറാഴ്ച ; കലാവാസനയിലൂടെ മാറ്റുരയ്ക്കാനെത്തുന്നവരെ സ്വീകരിക്കാന്‍ സ്‌കന്ദേര്‍പ്പ് വിശ്വാസ സമൂഹം കാത്തിരിക്കുന്നു

മാഞ്ചസ്റ്റര്‍ റീജിയണ്‍ ബൈബിള്‍ കലോത്സവം 22 ഞായറാഴ്ച ; കലാവാസനയിലൂടെ മാറ്റുരയ്ക്കാനെത്തുന്നവരെ സ്വീകരിക്കാന്‍ സ്‌കന്ദേര്‍പ്പ് വിശ്വാസ സമൂഹം കാത്തിരിക്കുന്നു
സ്‌കന്തോര്‍പ്പ്: കലാരൂപങ്ങളിലൂടെ ദൈവം വീണ്ടും അവതരിപ്പിക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ ബൈബിള്‍ കലോത്സവത്തിന്റെ റീജിയണല്‍ തലത്തിലുള്ള മത്സരങ്ങള്‍ പുരോഗമിക്കവേ, മാഞ്ചസ്റ്റര്‍ റീജിയണിലെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 22 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ Kimberly Performing Arts Cetnre , South Leys Campus, 99 , Enderby Road , Scunthorpe , DN172JL ല്‍ വച്ച് നടക്കും.

രാവിലെ 9 മണിക്ക് വി. കുര്‍ബാനയോടെ ആരംഭിക്കുന്ന പരിപാടികളില്‍ ദിവ്യബലിക്ക് ശേഷം ആഘോഷപൂര്‍വ്വമായ ബൈബിള്‍ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് നാല് വിശുദ്ധരുടെ പേരുകളാണ് തിരിച്ചിട്ടുള്ള നാല് സ്റ്റേജുകളിലായി കലാപരിപാടികള്‍ ആരംഭിക്കും. വിശാലമായ പാര്‍ക്കിംഗ് സൗകര്യം വേദിയുടെ സമീപത്തായി ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ക്കായി മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമായിരിക്കും.

വൈകീട്ട് 6 മണിയോട് കൂടി നടക്കുന്ന സമാപനസമ്മേളനത്തില്‍ വച്ച് വിശിഷ്ടാതിഥികള്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. സ്‌കന്തോര്‍പ്പ് വിശ്വാസ സമൂഹത്തിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തൊരുമയിലും പങ്കാളിത്തത്തിലുമാണ് ഈ കലാദിനം യാഥാര്‍ഥ്യമാകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും:

ജിമ്മിച്ചന്‍ ജോര്‍ജ്: 07402157888

ഡൊമിനിക് സെബാസ്റ്റ്യന്‍: 07830205860

Other News in this category4malayalees Recommends