ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പ്രഥമ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന് ഇനി ഒരാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പ്രഥമ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന് ഇനി ഒരാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
വിശ്വാസികളുടെ ഹൃദയത്തില്‍ ദൈവാനുഗ്രഹത്തില്‍ പെരുമഴ പെയ്യുന്ന അഭിഷേകദിനങ്ങള്‍ക്ക് തുടക്കമാവുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിശ്വാസികള്‍ക്കായി ഒരുക്കുന്ന പ്രഥമ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ അടുത്ത ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നു. 22ന് ഗ്‌ളാസ്‌ഗോയില്‍ ആരംഭിച്ചു 29ന് ലണ്ടനില്‍ അവസാനിക്കുന്ന രീതിയിലാണ് ഏകദിന ബൈബിള്‍ കണ്‍വന്‍ഷനുകള്‍ എട്ടു റീജിയനുകളിലും ക്രമീകരിച്ചിരിക്കുന്നത്.


സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് ധ്യാനശുശ്രൂഷകള്‍ നയിക്കുന്നത്. രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ചു വൈകീട്ട് ആറ് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഏകദിനധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ റീജിയണിലെ നടക്കുന്ന ധ്യാനത്തില്‍ അതാത് റീജിയനിലുള്‍പ്പെട്ട എല്ലാ വി. കുര്‍ബാനകേന്ദ്രങ്ങളിലെയും കുടുംബങ്ങള്‍ പങ്കെടുക്കുവാനുള്ള സന്മനസ് കാണിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ക്ക് അവധിയായതിനാലും ധ്യാനത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ അറിയിച്ചിരുന്നത് കൊണ്ടും എല്ലാവരുടെയും പങ്കാളിത്തം ധ്യാനത്തില്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കും. റീജിയണല്‍ ഡയറക്‌റ്റേഴ്‌സിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഓരോ റീജിയണിലെ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപതാ നേതൃത്വം അറിയിച്ചു.


22 ഒക്ടോബര്‍, ഗ്ലാസ്‌ഗോ:Motherwell Civic Cetnre (Concert Hall & Thetare), Windmill hill Street , Motherwell ML11AB

23 ഒക്ടോബര്‍, പ്രസ്റ്റണ്‍:St. Alphonsa Cathedral Preston , St Ignatius Church, St Ignatius' Square, Preston PR1 1TT

24 ഒക്ടോബര്‍, മാഞ്ചസ്റ്റര്‍:The Sherdian Suite , 371 Oldham Rd, Manchester M40 8RR

25 ഒക്ടോബര്‍, കേംബ്രിഡ്ജ്:Cathedral of St . John The Baptist

Cathedral House , Unthank Road , Norwich , NR22PA

26 ഒക്ടോബര്‍ , കവന്‍ട്രിNew Bingly Hall , 1 Hockley Circus , Birmingham B185PP

27 ഒക്ടോബര്‍ , സൗത്താംപ്റ്റന്‍: Bournemouth Life Cetnre Ltd, 713 Wimborne Rd, Bournemouth BH9 2AU

28 ഒക്ടോബര്‍, ബ്രിസ്റ്റോള്‍:Corpus christi rc high school, TY Draw Rd, Liswane , Cardiff , CF236XL

29 ഒക്ടോബര്‍, ലണ്ടന്‍:Allianz Park , Greenlands Lanes , Hendon , London , NW41RL

Other News in this category4malayalees Recommends