ദുബായ് പോലീസ് ഇനി പറന്നുപോയി കള്ളനെ പിടിക്കും ...ഈ ബൈക്കില്‍

ദുബായ് പോലീസ് ഇനി പറന്നുപോയി കള്ളനെ പിടിക്കും ...ഈ ബൈക്കില്‍
ഇനി ദുബായ് പോലീസ് പറക്കും ബൈക്കില്‍ സഞ്ചരിക്കും.ഇക്കാര്യത്തില്‍ ദുബായ് പോലീസിന് അഭിമാനിക്കാം..കാരണം ഓരോ പരീക്ഷണങ്ങളും വാഹന പ്രേമികളുടെ ചിന്തകള്‍ക്കും അപ്പുറത്താണ് .ദുബായ് പോലീസ് പലപ്പോഴും വിസ്മയിപ്പിക്കുന്ന നേട്ടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.

ദുബായില്‍ നടക്കുന്ന 2017 ജിടെക്‌സ് ടെക്‌നോളജി ഷോയിലാണ് പറക്കും ബൈക്ക് അവതരിപ്പിച്ചത് .റഷ്യന്‍ കമ്പനി ഹോവര്‍സര്‍ഫാണ് ദുബായ് പോലീസിനായി ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

ഡ്രോണിന്റെ മാതൃകയില്‍ ഉള്ള ബൈക്ക് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്.ഒരു പോലീസുകാരനെ വഹിച്ച് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാന്‍ ബൈക്കിനാകും.സ്‌കോര്‍പിയോണ്‍ എന്ന പേരിലാണ് വാഹനം അറിയപ്പെടുന്നത് .അടുത്ത വര്‍ഷത്തോടെ ഈ ബൈക്ക് ദുബായ് പോലീസിന്റെ ഭാഗമാകും.

Other News in this category4malayalees Recommends