കാനഡയില്‍ സയന്‍സ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ്, തുടങ്ങിയവയില്‍ വനിതകള്‍ വളരെ കുറവ്; സ്‌റ്റെമ്മിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്ന് വരണമെന്ന് നിര്‍ദേശം; ഈ മേഖലകളില്‍ പരമാവധി വൈവിധ്യമുണ്ടാക്കിയാല്‍ മാത്രമേ സാര്‍വ്വത്രിക പുരോഗതിയുണ്ടാവൂ

കാനഡയില്‍ സയന്‍സ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ്, തുടങ്ങിയവയില്‍ വനിതകള്‍ വളരെ കുറവ്; സ്‌റ്റെമ്മിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്ന് വരണമെന്ന് നിര്‍ദേശം; ഈ മേഖലകളില്‍ പരമാവധി  വൈവിധ്യമുണ്ടാക്കിയാല്‍ മാത്രമേ സാര്‍വ്വത്രിക പുരോഗതിയുണ്ടാവൂ
കാനഡയിലെ പുരുഷമേധാവിത്വ മേഖലകളായ സയന്‍സ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ്, തുടങ്ങിയവയിലേക്ക് കൂടുതല്‍ വനിതകള്‍ കടന്ന് വരേണ്ടിയിരിക്കുന്നുവെന്ന നിര്‍ണായക നിര്‍ദേശവുമായി റൈയേര്‍സന്‍ യൂണിവേഴ്‌സിറ്റി ഒരു റിപ്പോര്‍ട്ട് ഈ ആഴ്ച പുറത്തിറക്കി. പൊതുവെ ഈ മേഖലകളെയെല്ലാം കൂടി ചേര്‍ത്ത് സ്റ്റെം (STEM) എന്നാണ് വിളിക്കുന്നത്. ഈ മേഖലകളില്‍ വൈവിധ്യം എത്തരത്തില്‍ വരുത്താമെന്ന കാര്യത്തില്‍ കാനഡ അടിയന്തിരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്തിരിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

ഇത്തരത്തില്‍ ഈ മേഖലകളില്‍ പുരുഷന്‍മാരോ അല്ലെങ്കില്‍ ഒരു വിഭാഗത്തില്‍ നിന്നുമുള്ളവരോ മാത്രമായി ഒതുങ്ങുന്നത് ഉല്‍പാദനക്ഷമത, സാമ്പത്തിക വളര്‍ച്ച, അഭിവൃദ്ധി, ആഗോളതലത്തില്‍ മത്സരിക്കുന്നതിന് കാനഡയ്ക്കുള്ള കഴിവ് തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. സ്റ്റെം മേഖലകളില്‍ പരമാവധി വൈവിധ്യം കൊണ്ട് വരുന്നത് ഏവര്‍ക്കും ഗുണകരമാകുമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ഇവിടെ ഒരു മനുഷ്യമൂലധനം കെട്ടിപ്പടുക്കുന്നതില്‍് നാം പരാജയപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നാണ് റൈയേര്‍സന്‍ യൂണിവേഴ്‌സിറ്റിയിലെ സയന്‍സ് ഫാക്കല്‍റ്റിയിലെ ഡീനായ ഇമോഗെന്‍ കോയ് അഭിപ്രായപ്പെടുന്നത്. ഈ റിപ്പോര്‍ട്ട തയ്യാറാക്കുന്നതില്‍ കോയ് മുഖ്യ പങ്ക് വഹിക്കുകയും ചെയ്തിരുന്നു. സ്റ്റെമ്മിലുള്ള വനിതകള്‍ക്ക് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചത് കൊണ്ടോ പെണ്‍കുട്ടികള്‍ക്കായി സയന്‍സ് ക്യാമ്പ് സംഘടിപ്പിച്ചത് കൊണ്ടോ ഇതില്‍ സ്ത്രീകളുടെ പങ്കാളിത്തനിരക്ക് വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും മറിച്ച് ഇത്തരം മേഖലകളിലേക്ക് സ്ത്രീകള്‍ വന്‍ തോതില്‍ കടന്ന് വരുന്നതിനുള്ള പരമ്പരാഗതമായ തടസങ്ങളെയും മനോഭാവങ്ങളെയുമാണ് ഇല്ലാതാക്കേണ്ടതെന്നും ഈ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Other News in this category4malayalees Recommends